വൈക്കം നഗരസഭ മൾട്ടിപ്ലക്സ് തിയേറ്ററിൻ്റെ ഒന്നാം നിലയുടെ നിർമ്മാണം പൂർത്തിയായി :  തീയറ്റർ നിർമ്മിക്കുന്നത് 14.71 കോടി രൂപ വിനിയോഗിച്ച് 

വൈക്കം: വൈക്കം നഗരസഭ പരിധിയിൽ നിർമ്മിക്കുന്നതിനു വിഭാവനം ചെയ്ത മൾട്ടിപ്ലക്സ് തിയേറ്ററിൻ്റെ ഒന്നാം നിലയുടെ നിർമ്മാണം പൂർത്തിയായി.  

Advertisements

കിഫ്ബിയിൽ നിന്ന് അനുദിച്ച 14.71 കോടി രൂപ വിനിയോഗിച്ചു വൈക്കം കിഴക്കേനട കിളിയാട്ടുനടയിൽ  നഗരസഭ ഫയർ സ്റ്റേഷനു സമീപത്ത് നഗരസഭ വിട്ടു നൽകിയ 60 സെൻറ് സ്ഥലത്താണ് തിയേറ്റർ നിർമ്മാണം കഴിഞ്ഞെ ഫെബ്രുവരി 10ന് ആരംഭിച്ചത്.   തിയേറ്റർ സമുച്ചയത്തിന് 20000 സ്ക്വയർ ഫീറ്റാണ് വിസ്തൃതി. അടുത്ത വർഷം ഫെബ്രുവരി ഒൻപതിനു തിയേറ്ററിന്റെ നിർമ്മാണം പൂർത്തിയാക്കുമെന്നാണ് കരാർ. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കേരള ഫിലിം ഡവലപ്പ്മെൻ്റ് കോർപ്പറേഷൻ്റെ നേതൃത്വത്തിൽ പണിയുന്ന തിയേറ്റർ സമുച്ചയത്തിൻ്റെ അവസാന നടപടി ക്രമങ്ങൾ വിലയിരുത്താൻ കെ എഫ് ഡി സി ചെയർമാനും പ്രശസ്ത ചലച്ചിത്ര സംവിധായകനായ ഷാജി.എൻ.കരുൺ, സാങ്കേതിക വിദഗ്ധർ തുടങ്ങിയവർ ഇതിനകം പല തവണ സ്ഥലം സന്ദർശിച്ചു. പുതിയ തിയേറ്റർ സമുച്ചയത്തിൽ ആധുനിക സൗകര്യങ്ങളോടുകൂടിയ രണ്ടു തിയേറ്ററുകളുണ്ടാകും.സമൂഹത്തിന്റെ തിയേറ്റർ സങ്കൽപത്തിൽ മാറ്റം വന്നതിനാൽ ഷോപ്പിംഗിനും ഭക്ഷണം കഴിക്കുന്നതിനും വിശ്രമിക്കുന്നതിനുമൊക്കെ പര്യാപ്തമായ ഇടമായി തിയേറ്ററിനെ മാറ്റാനാണ് കെ എഫ് ഡി സി അധികൃതരുടെ തീരുമാനം.

തിയേറ്ററിനോടനുബന്ധിച്ചു പ്രധാന നിരത്തുമായി ബന്ധപ്പെട്ട് 12 മീറ്റർ വീതിയിൽ റോഡും വാഹന പാർക്കിംഗിനായി  സൗകര്യവും നഗരസഭ ഒരുക്കിയിട്ടുണ്ട്. കഴിഞ്ഞ എൽ ഡി എഫ് സർക്കാരിന്റെ ഭരണകാലത്ത് കെ എസ് എഫ് ഡി സി നിർമ്മിക്കുന്നതിന് തീരുമാനിച്ച 20 തിയേറ്ററുകളിൽ ഒന്നാണ് വൈക്കത്ത് നിർമ്മിക്കുന്നത്. തിയേറ്ററിന്റെ നിർമ്മാണ കരാർ ഏറ്റെടുത്തിരിക്കുന്നത് ജെ ആന്റ് ജെ അസോസിയേറ്റ്സാണ്. സി.കെ ആശ എം എൽ എ, നഗരസഭ ചെയർപേഴ്സൺ രാധികശ്യാം, നഗരസഭ വൈസ് ചെയർമാൻ പി.ടി സുഭാഷ്, നഗരസഭ പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ എസ്.ഹരിദാസൻനായർ , പാല ആർ ഡി ഒ രാജേന്ദ്രബാബു, കെ എസ് എഫ് ഡി സി ഉദ്യോഗസ്ഥർ തുടങ്ങിയവർ നിർമ്മാണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.