വൈക്കം സെന്റ് ജോസഫ് ഫൊറോനപള്ളിയിൽ യൗസേപ്പിതാവിൻ്റെ വിവാഹ ദർശന തിരുനാളിൻ്റെ ഭാഗമായി  പ്രദക്ഷിണം നടത്തി 

ഫോട്ടോ:വൈക്കം സെന്റ് ജോസഫ് ഫൊറോനപള്ളിയിൽ യൗസേപ്പിതാവിന്റെ വിവാഹ ദർശന തിരുനാളിനോടനുബന്ധിച്ചു പട്ടശേരിയിലേക്ക് നടന്ന പ്രദക്ഷിണത്തിൽ വിശുദ്ധൻ്റെ തിരുസ്വരൂപം എഴുന്നള്ളിക്കുന്നു

Advertisements

വൈക്കം: വൈക്കം സെന്റ് ജോസഫ് ഫൊറോനപള്ളിയിൽ യൗസേപ്പിതാവിന്റെ വിവാഹ ദർശന തിരുനാളിനോടനുബന്ധിച്ചു നടന്ന പ്രദക്ഷിണം ഭക്തിനിർഭരമായി.തിരുനാൾ ദിനമായിരുന്ന ഇന്നലെ രാവിലെ എട്ടിന് നട ന്ന വിശുദ്ധ കുർബാനയ്ക്ക് ഫാ. സേവ്യർ ആവള്ളിൽ കാർമികത്വം വഹിച്ചു. വൈകുന്നേരം 4.30ന് നടന്ന  തിരുനാൾ  കുർബാന ഫാ.ഫ്രെഡികോട്ടൂർ കാർമികനായി. ഫാ. ജോഷിവേഴപ്പറമ്പിൽ സന്ദേശം നൽകി. തുടർന്ന് പട്ടശേരി കുരിശടിയിലേക്ക് നടന്ന  പ്രദക്ഷിണത്തിൽ നൂറുകണക്കിന് വിശ്വാസികൾ അണിചേർന്നു. ഇന്ന് മരിച്ചവരുടെ ഓർമ്മദിനം. രാവിലെ 5.30ന് വിശുദ്ധ കുർബാന, 6.30ന് സെമിത്തേരിയിൽഒപ്പീസ് എന്നിവനടക്കുംതിരുനാൾ പരിപാടികൾക്ക് വികാരി റവ.ഡോ. ബർക്കുമാൻസ് കൊടയ്ക്കൽ, സഹ വികാരി ഫാ.ജോസഫ് മേച്ചേരി, കൈക്കാരൻമാരായ ഡെന്നി മംഗലശേരി,ജോർജ് ആവള്ളിൽ, വൈസ് ചെയർമാൻ മാത്യുകൂടല്ലി , തിരുനാൾ കമ്മറ്റി കൺവീനർ ജോയിച്ചൻ കാട്ടേത്ത് തുടങ്ങിയവർ നേതൃത്വം നൽകി.

Hot Topics

Related Articles