വൈക്കം സത്യഗ്രഹ ശതാബ്ദി ആഘോഷം;ഉദ്ഘാടനം ശനിയാഴ്ച; ലക്ഷം പേർ പങ്കെടുക്കും;കൂടെ പാട്ടുമായി സിതാരയും

കോട്ടയം: സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന
603 ദിവസം നീളുന്ന വൈക്കം സത്യഗ്രഹ ശതാബ്ദി ആഘോഷങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം നാളെ (ശനിയാഴ്ച ഏപ്രിൽ 1) വൈകിട്ട് 3.30ന് വൈക്കം ബീച്ചിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയനും തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനും ചേർന്നു നിർവഹിക്കും.

Advertisements

വൈകിട്ട് 3.30ന് വൈക്കം തന്തൈ പെരിയാർ സ്മാരകത്തിൽ ഇരുസംസ്ഥാനങ്ങളുടെയും മുഖ്യമന്ത്രിമാരും നടത്തുന്ന പുഷ്പാർച്ചനയ്ക്ക് ശേഷമാണ് ബീച്ചിൽ ഉദ്ഘാടന ചടങ്ങ് ആരംഭിക്കുക. സഹകരണ-രജിസ്ട്രേഷൻ വകുപ്പ് മന്ത്രി വി.എൻ. വാസവൻ അധ്യക്ഷത വഹിക്കും. വിവര-പൊതുജന സമ്പർക്ക വകുപ്പ് പുറത്തിറക്കുന്ന ‘വൈക്കം പോരാട്ടം’ എന്ന പുസ്തകത്തിന്റെ മലയാളം പതിപ്പ് പ്രകാശനം തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനു നൽകി മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ശതാബ്ദി ലോഗോ പ്രകാശനം സി.കെ. ആശ എം.എൽ.എയ്ക്കുനൽകി എം.കെ. സ്റ്റാലിൻ നിർവഹിക്കും. വൈക്കം സത്യഗ്രഹം കൈപ്പുസ്തക പ്രകാശനം തോമസ് ചാഴിക്കാടന് നൽകി മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.
സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ സ്വാഗതം ആശംസിക്കും. ശതാബ്ദി ആഘോഷ രൂപരേഖ ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയ് അവതരിപ്പിക്കും.

മന്ത്രിമാരായ കെ. രാജൻ, റോഷി അഗസ്റ്റിൻ, കെ. രാധാകൃഷ്ണൻ, എ.കെ. ശശീന്ദ്രൻ, കെ. കൃഷ്ണൻ കുട്ടി, അഡ്വ. ആന്റണി രാജു,
അഹമ്മദ് ദേവർകോവിൽ, സർക്കാർ ചീഫ് വിപ്പ് ഡോ. എൻ. ജയരാജ്, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, ലോക്സഭാംഗം ടി.ആർ. ബാലു, രാജ്യസഭാംഗംങ്ങളായ ജോസ് കെ. മാണി, ബിനോയ് വിശ്വം, സി.പി.ഐ. സംസ്ഥാനസെക്രട്ടറി കാനം രാജേന്ദ്രൻ എസ്.എൻ.ഡി.പി. യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻം കെ.പി.എം.എസ്. ജനറൽ സെക്രട്ടറി പുന്നല ശ്രീകുമാർ, കേരള നവോത്ഥാന സമിതി ജനറൽ സെക്രട്ടറി പി. രാമഭദ്രൻ, മുൻരാജ്യസഭാംഗം കെ. സോമപ്രസാദ് എന്നിവർ വിശിഷ്ടാതിഥികളാകും.
എം.എൽ.എമാരായ തിരുവഞ്ചൂർ രാധാകൃഷ്ണൻ, മോൻസ് ജോസഫ്, മാണി സി. കാപ്പൻ, അഡ്വ. ജോബ് മൈക്കിൾ, അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു, സാംസ്‌കാരിവകുപ്പ് സെക്രട്ടറി മിനി ആന്റണി, സാംസ്‌കാരിക വകുപ്പ് ഡയറക്ടർ എസ്. സുബ്ര്മണ്യൻ, ജില്ലാ കളക്ടർ ഡോ.പി.കെ. ജയശ്രീ, വൈക്കം നഗരസഭാധ്യക്ഷ രാധിക ശ്യാം, വൈക്കം ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.കെ. രഞ്ജിത്ത്, നഗരസഭാംഗം ബിന്ദു ഷാജി എന്നിവർ സന്നിഹിതരായിരിക്കും. ലക്ഷം പേർ ചടങ്ങിൽ പങ്കാളികളാകും. 15000 പേർക്ക് ഇരിക്കാവുന്ന വലിയ പന്തലാണ് സ്ഥാപിച്ചിട്ടുള്ളത്.

സമരപോരാളികൾക്ക്
പുഷ്പാർച്ചന

വൈകിട്ട് 3.30ന് വൈക്കം തന്തൈ പെരിയാർ സ്മാരകത്തിലെത്തി മഹാത്മാഗാന്ധി, പെരിയാർ, ടി.കെ. മാധവൻ, മന്നത്ത് പദ്മനാഭൻ എന്നിവരുടെ സ്മൃതി മണ്ഡപങ്ങളിലും കുഞ്ഞാപ്പി, ബാഹുലേയൻ, ഗോവിന്ദപണിക്കർ, ആമചാടി തേവൻ,എ രാമൻ ഇളയത് എന്നീ സത്യഗ്രഹികളുടെ പ്രത്യേകം തയാറാക്കിയ സ്മൃതി മണ്ഡപങ്ങളിലും ഇരു മുഖ്യമന്ത്രിമാരും പുഷ്പാർച്ചന നടത്തും. ഇതിനായി വലിയ ക്രമീകരണങ്ങളാണ് ഒരുക്കിയിട്ടുള്ളത്.

പാട്ടുമായി സിതാരയും
അതുൽ നറുകരയും

ഉദ്ഘാടന ചടങ്ങിനോടനുബന്ധിച്ച് ഉച്ചകഴിഞ്ഞ് ഒന്നിന് അതുൽ നറുകരയും സംഘവും അവതരിപ്പിക്കുന്ന സോൾ ഓഫ് ഫോക്ക്, വൈകിട്ട് ആറിന് സിതാര കൃഷ്ണകുമാറും സംഘവും അവതരിപ്പിക്കുന്ന പ്രൊജക്ട് മലബാറിക്കസ് എന്നീ സംഗീത പരിപാടികൾ അരങ്ങേറും.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.