വൈക്കം : വൈക്കത്തിന്റെ മണ്ണിൽനിന്നും ലോകത്തിന്റെ നെറുകയിലേക്ക് ഒരു ഒൻപതുവയസുകാരി.
ഈവരുന്ന മാർച്ച് ഇരുപത്തിരണ്ടാം തീയതി ശനിയാഴ്ച ആലപ്പുഴ ജില്ലയിലെ ചേർത്തല കൂമ്പേൽ കരിയിൽ കടവുമുതൽ കോട്ടയം ജില്ലയിലെ വൈക്കം ബീച്ച് വരെയുള്ള വേമ്പനാട് കായലിന്റെ ഏറ്റവും ദൈർഖ്യമേറിയ 11കിലോമീറ്റർ ദൂരം ഇരുകൈകളും ബന്ധിച്ച് നീന്തിക്കയറി ചരിത്രനേട്ടം കൈവരിക്കാൻ ഒരുങ്ങുകയാണ് പുളിഞ്ചുവട് പരുത്തുമുടി നെടുവേലിമഠത്തിപറമ്പ് വീട്ടിൽ സുമിഷിന്റെയും രാഖിയുടെയും ഏകമകളായ സൂര്യഗായത്രി എസ്. വൈക്കം ലിസ്യുസ് ഇംഗ്ലീഷ് സ്കൂളിലെ നാലാംക്ലാസ് വിദ്യാർത്ഥിനിയായ ഈ കൊച്ചുമിടുക്കി നീന്തലിൽ മാത്രമല്ല നൃത്തത്തിലും,ചിത്രരചനയിലും ,പാട്ടിലും, കരാത്തയിലുമൊക്കെ തന്റെ കഴിവുകൾ തെളിയിച്ചിട്ടുണ്ട്.വൈക്കത്തുനിന്നും ആദ്യമായ് ഏറ്റവും പ്രായംകുറഞ്ഞ ചരിത്രം അറിയിക്കുന്ന പെൺകുട്ടിയായി സൂര്യഗായത്രി മാറുകയാണ്. ഈ ഒരു ദിവസം വൈക്കം സുവർണ്ണലിപികളാൽ എഴുതപ്പെടുമെന്നത് തീർച്ചയാണ്.
ഈ നേട്ടത്തിന് മാറ്റുകൂട്ടുവാൻ എല്ലാവരും സൂര്യഗായത്രിക്കുവേണ്ടി പ്രാർഥിക്കണം. ഈ പൊന്നുമോളുടെ കഠിനപരിശ്രമത്തിലൂടെ നേടിയെടുത്ത സ്വപ്നസാക്ഷാൽകാര നിമിഷങ്ങൾ നമുക്കൊരുമിച്ചുപങ്കിടാം. ശനിയാഴ്ച രാവിലെ9 മണിക്ക് വൈക്കം ബീച്ചിൽ നടത്തപ്പെടുന്ന അനുമോദന സമ്മേളനത്തിലേക്ക് നിങ്ങളെ ഏവരെയും സ്വാഗതം ചെയ്യുന്നു.