വൈക്കം തലയോലപ്പറമ്പ് പൊന്നുരുക്കം പാറയിൽ പാടശേഖരത്തിൽ പുറംബണ്ട് കവിഞ്ഞൊഴുകി; 125 ഏക്കറിലെ കൃഷി നശിച്ചു

തലയോലപ്പറമ്പ്: വടയാർ പൊന്നുരുക്കം പാറ പാടശേഖരത്തിൽ പുറംബണ്ട് കവിഞ്ഞൊഴുകി 125 ഏക്കറിലെ വർഷ കൃഷി നശിച്ചു. 10 ദിവസം പ്രായമായ നെൽ വിത്തുകളാണ് ദിവസങ്ങളോളം വെള്ളം കെട്ടിനിന്നതിനെ തുടർന്ന് നശിച്ചത്.കഴിഞ്ഞ ദിവസങ്ങളിലുണ്ടായ മഴയിൽ രണ്ട് ദിവസത്തോളം വൈദ്യുതി നിലച്ചിരുന്നു.

Advertisements

തുടർന്ന് പാടശേഖരത്തിൽ രണ്ട് മോട്ടോറുകൾ ഉപയോഗിച്ച് മുഴുവൻ സമയം പമ്പിംഗ് നടത്തിയിട്ടും വെള്ളം വറ്റിയില്ല.ജലനിരപ്പ് ഉയർന്ന് പുറംബണ്ടു കവിഞ്ഞൊഴുകിയാണ് കൃഷി നാശം ഉണ്ടായത്. പാടശേഖരസമിതി 10 ലക്ഷത്തോളം രൂപ വായ്പയെടുത്താണ് അടിസ്ഥാന ജോലികൾ ചെയ്തത്. കൂടാതെ വിത സംബന്ധമായ ജോലികൾ ചെയ്തതിന് ഏക്കറിന് 10,000 രൂപയോളം കർഷകർക്ക് ചെലവായിട്ടുണ്ട്. കർഷകർക്ക് വീണ്ടും കൃഷി ഇറക്കുന്നതിന് കൃഷിവകുപ്പ് ആവശ്യമായ സഹായം നൽകണമെന്ന് കർഷകർ ആവശ്യപ്പെട്ടു.

Hot Topics

Related Articles