വൈക്കത്ത് നിറവ് പദ്ധതി രണ്ടാം ഘട്ടം നടപ്പാക്കി; ഓണത്തിന് ഒരു കുട്ടി പൂവ് പദ്ധതിയിൽ വിരിഞ്ഞത് നൂറ് മേനി

വൈക്കം: നിറവ് പദ്ധതിയുടെ രണ്ടാം ഘട്ടമായി വൈക്കം ബ്ലോക്ക് പഞ്ചായത്ത് നടപ്പാക്കിയ ഓണത്തിന് ഒരു കുട്ട പൂവ് പദ്ധതിയിൽ നൂറു മേനി വിളവ്. മറവൻതുരുത്ത് കൂട്ടുമ്മേൽ സ്‌കൂളിന് സമീപം സൃഷ്ടി പുരുഷ സ്വയം സംഘത്തിന്റ ആഭിമുഖ്യത്തിൽ നടത്തിയ പൂകൃഷി വിളവെടുപ്പ് ഉദ്ഘാടനം. സി.കെ.ആശ എം എൽ എ നിർവഹിച്ചു. മറവൻതുരുത്ത് പഞ്ചായത്ത് പ്രസിഡന്റ് കെ.ബി.

Advertisements

രമ അധ്യക്ഷത വഹിച്ചു. ആദ്യ വില്പന ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ.രഞ്ജിത്ത് നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സലില ടീച്ചർ, വൈക്കം കൃഷി അസിസ്റ്റന്റ് ഡയറക്ടർ പി.പി.ശോഭ , മറവൻതുരുത്ത് കൃഷി ഓഫിസർ ലിറ്റി വർഗീസ്, സൃഷ്ടിഗ്രൂപ്പ് സെക്രട്ടറി ബി. ലാലു, പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.ടി. പ്രതാപൻ , സുഷമ സന്തോഷ്,സീമബിനു, ബി. ഷിജു,ബിന്ദുപ്രദീപ്, പോൾ തോമസ്, സി.എ.നാസർ, ഷാജി തുടങ്ങിയവർ സംബന്ധിച്ചു.

Hot Topics

Related Articles