വൈക്കം തലയാഴത്ത് റിട്ട.എസ്.ഐ പഞ്ചായത്ത് മെമ്പറെ ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ചതായി പരാതി; ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ചത് എക്‌സൈസ് പരിശോധന നടത്തിയതിന്റെ പേരിൽ

വൈക്കം : തലയാഴം 13-ാം വാർഡ് മെമ്പർ കിഴക്കേ പുളിങ്കണ്ടത്തിൽ ഷീജ ഹരിദാസിനെ റിട്ടയേർഡ് എസ് ഐ യുടെ നേതൃത്വത്തിൽ ജാതിപ്പേരു വിളിക്കുകയും അസഭ്യം പറയുകയും ചെയ്തതായി പരാതി. പഞ്ചായത്തു മെമ്പർ ഷീജ ഹരിദാസ് പ്രസിഡന്റ് ബിനുമോനോടൊപ്പം വൈക്കം പോലീസിൽ പരാതി നൽകി.

തലയാഴം കൊത വറയിൽ കച്ചവടം നടത്തുന്ന റിട്ടയേർഡ് എസ് ഐ കോമളാനന്ദൻ അദ്ദേഹത്തിന്റെ കടയിൽ പരിശോധനക്കെത്തിയ എക്‌സൈസ് സംഘത്തെ കടയിൽ പൂട്ടിയിട്ടു. ഉന്തിലും തള്ളിലും പരിക്കു പറ്റിയ എക്സൈസ് ജീവനക്കാർ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. കടയിലെ പരിശോധന ഷീജയുടെ നിർദ്ദേശപ്രകാ കമാണെന്ന സംശയമാണ് സംഭവത്തിനു പിന്നിൽ.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കരം പിരിക്കാൻ നോട്ടീസുമായി വന്ന പഞ്ചായത്തിലെ ഉദ്യോഗസ്ഥർക്ക് നേരേയും നോട്ടീസ് ഇയാൾ ഭീഷണി മുഴക്കിയതായും ആരോപണമുണ്ട്. വാർഡ് മെമ്പർ ഇദ്ദേഹത്തിന്റെ അയൽവാസിയും പട്ടികജാതി പട്ടിക വർഗ്ഗ വിഭാഗത്തിന്റെ പ്രതിനിധിയും , മഹിളാ കോൺഗ്രസ് മണ്ഡലം പ്രസിഡന്റു മാണ്. മെമ്പറെ അധിക്ഷേപിച്ച റിട്ടയേർഡ് എസ് ഐക്കെതിരെ ക്രിമിനൽ കേസെടുക്കണമെന്ന് മഹിളാ കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് വിജയമ്മ ബാബു ആവശ്യപ്പെട്ടു.

Hot Topics

Related Articles