കോട്ടയം: ഓണക്കാലത്ത് വേറിട്ട ആഘോഷവുമായി രംഗം കൊഴുപ്പിച്ച് ഗാന്ധിനഗർ പൊലീസ് സ്റ്റേഷൻ. ആഘോഷങ്ങൾ വേറിട്ടനിറം നൽകിയ ഗാന്ധിനഗർ പൊലീസ് സംഘം , ഇക്കുറി ഓണാഘോഷം സംഘടിപ്പിച്ചത് മാതൃകാപരമായ രീതിയിലായിരുന്നു. സ്റ്റേഷൻ പരിധിയിൽ പ്രവർത്തിക്കുന്ന മുടിയൂർക്കര പ്രൊവിഡൻസ് ബോയ്‌സ് ഹോമിലെ കുട്ടികൾക്കൊപ്പമാണ് ഓണാഘോഷം സംഘടിപ്പിച്ചത്. ഹോമിലെ 54 അന്തേവാസികളായ കുട്ടികൾക്കും ഗാന്ധിനഗർ പൊലീസ് സംഘം ഓണസദ്യ ഒരുക്കി നൽകി. ഇതിൽ 14 കുട്ടികളെ ഓണാഘോഷ പരിപാടികളിൽ സ്റ്റേഷനിൽ എത്തിച്ച് പങ്കാളികളാക്കി. ജില്ലാ പൊലീസ് മേധാവി എ.ഷാഹുൽ ഹമീദ് പരിപാടികൾ വിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു. കോട്ടയം ഡിവൈഎസ്പി കെ.ജി അനീഷ്, ഗാന്ധിനഗർ സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ ടി.ശ്രീജിത്ത് എന്നിവരും പൊലീസ് ഉദ്യോഗസ്ഥരും മെഡിക്കൽ കോളേജ് ആശുപത്രിയിലെ പ്രമുഖ ഡോക്ടർമാരും പരിപാടികളുടെ ഭാഗമായി പങ്കെടുത്തു.
വേറിട്ട ഓണാഘോഷവുമായി ഗാന്ധിനഗർ പൊലീസ് സ്റ്റേഷൻ; മാനസിക – ശാരീരിക വെല്ലുവിളി നേരിടുന്ന കുട്ടികൾ ഓണത്തിന് പൊലീസ് സ്റ്റേഷനിൽ വിശിഷ്ടാതിഥിയായി; ഓണക്കാലം ആഘോഷമാക്കി ഗാന്ധിനഗർ സ്റ്റേഷൻ
