കല്‍പ്പറ്റ: കാട്ടാന മറിച്ചിട്ട തെങ്ങ് വീടിന് മുകളില്‍ വീണ് യുവതിക്ക് ഗുരുതര പരുക്ക്. വയനാട് തൃശ്ശിലേരി മുത്തുമാരിയിലാണ് സംഭവം. ചെല്ലിമറ്റം സോഫിയയ്ക്കാണ് ഗുരുതരമായി പരുക്കേറ്റത്.ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം. കാട്ടാന തെങ്ങ് മറിച്ച് വീടിന് മുകളിലിട്ടതോടെ മേല്‍ക്കൂരയും തേങ്ങയും ഉള്‍പ്പടെ ദേഹത്ത് വീണാണ് ഷിനോജിന്റെ ഭാര്യ സോഫിയയ്ക്ക് പരുക്കേറ്റത്. വീടിനുള്ളില്‍ ഉറങ്ങിക്കിടക്കുകയായിരുന്നു ഇവര്‍.
ദേഹത്ത് ചതവുകളും മുറിവുകളും പറ്റിയ സോഫിയെ വയനാട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൂടെ കിടന്നുറങ്ങുകയായിരുന്ന കുട്ടിക്ക് നിസാര പരുക്കേറ്റിട്ടുണ്ട്. തെങ്ങ് വീണ് വീട് ഭാഗികമായി തകര്‍ന്ന അവസ്ഥയിലാണ്. സോഫിയും കുടുംബവും ഇവിടെ വാടകയ്ക്ക് താമസിച്ച് വരികയായിരുന്നു. വനം വകുപ്പ് അധികൃതര്‍ സ്ഥലത്തെത്തി പ്രാഥമിക നടപടികള്‍ സ്വീകരിച്ചു.