വെച്ചൂർ ഗ്രാമ പഞ്ചായത്തിൽ വയോമിത്രം പദ്ധതി ആരംഭിച്ചു : നേത്ര പരിശോധന നടത്തി ശസ്ത്രക്രീയ അടക്കം ചെയ്യും

വെച്ചൂർ : ഗ്രാമ പഞ്ചായത്തിൽ വയോമിത്രം പദ്ധതി ആരംഭിച്ചു. പഞ്ചായത്തിലെ എല്ലാ വാർഡുകളിലേയും വയോജനങ്ങളുടെ നേത്ര പരിശോധന നടത്തി കാഴ്ചശക്തി പരിശോധിച്ച് ആവശ്യമുള്ളവർക്ക് ശസ്ത്രക്രീയ ഉൾപ്പെടെയുള്ള ചികിത്സാ സൗകര്യങ്ങൾ ഉറപ്പു വരുത്തുന്ന പദ്ധതിയാണ് വയോമിത്രം. ഇടയാഴം കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ നടന്ന ഉൽഘാടന ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ. ഷൈല കുമാർ പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡന്റ് ബിൻസി ജോസഫ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സ്റ്റാന്റിംങ്ങ് കമ്മിറ്റി ചെയർമാൻമാരായ സോജി ജോർജ്, പി.കെ. മണിലാൽ, അംഗങ്ങളായ ബിന്ദു രാജു, സ്വപ്ന മനോജ്, ആൻസി തങ്കച്ചൻ, ഗീതസോമൻ, മെഡിക്കൽ ഓഫീസ്സർ ഡോ.കെ.ബി. ഷാഹുൽ, ഡോ. ജെസ്സിയ ജോർജ്, ഡോ. ദേവി, ഡോ. സ്വീറ്റി, ഡോ. മിഥിലേഷ്, ഹെൽത്ത് ഇൻസ്പക്ടർ എം.സുധീഷ് എന്നിവർ പങ്കെടുത്തു.

Hot Topics

Related Articles