പത്തനംതിട്ടയിൽ ഗാനമേള ട്രൂപ്പിന്റെ വാഹനവും പച്ചക്കറിലോറിയും കൂട്ടിയിടിച്ചു; 2 മരണം; ഒരാൾക്ക് ഗുരുതര പരിക്ക്

പത്തനംതിട്ട: പത്തനംതിട്ടയിൽ വാഹനാപകടത്തിൽ രണ്ടുമരണം. പത്തനംതിട്ട -കോഴഞ്ചേരി റോഡില്‍ പുന്നലത്ത് പടിക്ക് സമീപമുണ്ടായ അപകടത്തിലാണ് രണ്ടു പേർക്ക് ജീവൻ നഷ്ടമായത്. പച്ചക്കറി ലോറിയും വാനും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.

Advertisements

രാവിലെ 6.45ഓടെയാണ് അപകടമുണ്ടായത്. കുട്ടനാട് കണ്ണകി ക്രിയേഷൻസ് ഗാനമേള ട്രൂപ്പിന്റെ ലൈറ്റ് ആൻഡ് സൗണ്ട് വാഹനമാണ് ലോറിയുമായി കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തിൽ പിക്കപ്പ് പൂർണമായും തകർന്നു. ഗാനമേള ട്രൂപ്പിന്റെ വാഹനത്തിലുണ്ടായിരുന്ന രണ്ടു പേരാണ് മരിച്ചതെന്നാണ് വിവരം. പച്ചക്കറി ലോറി കോഴഞ്ചേരിയിൽ നിന്നും പത്തനംതിട്ട ഭാഗത്തേക്ക് പോവുകയായിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പുന്നപ്ര സ്വദേശികളുടേതാണ് പിക്കപ്പ് വാൻ. സീതത്തോട്ടിലെ പരിപാടിക്കു ശേഷം മടങ്ങുകയായിരുന്നു ഗാനമേള സംഘം. നീലഗിരി സ്വദേശി അജിത്, പുന്നപ്ര സ്വദേശി അഖിൽ എന്ന ടുട്ടു എന്നിവരാണ് മരിച്ചത്. മുതുകുളം സ്വദേശി സുർജിത്തിന് ഗുരുതര പരിക്ക്

Hot Topics

Related Articles