പാമ്പാടി : വെള്ളൂർ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ കുളത്തിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു. വെള്ളൂർ സ്വദേശി വരവുകാലായി വീട്ടിൽ ദീപു ജനാർദ്ദനൻ (28) ആണ് മരിച്ചത്. ചൊവാഴ്ച വൈകിട്ടോടെ ആയിരുന്നു സംഭവം. വെള്ളൂർ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ കുളിക്കാൻ ഇറങ്ങിയ യുവാവിനെ വെള്ളത്തിൽ വീണ് കാണാതാകുകയായിരുന്നു. തുടർന്ന് സ്ഥലത്ത് എത്തിയ പാമ്പാടി അഗ്നിരക്ഷാ സേനാ സംഘം മൃതദേഹം കണ്ടെടുത്തു. മൃതദേഹം ആശുപത്രി മോർച്ചറിയിൽ.
Advertisements