മല്ലപ്പള്ളി: വെണ്ണിക്കുളം കോമളം പാലത്തിന്റെ സമീപന പാത തകര്‍ന്നതു മൂലം യാത്രാ സൗകര്യമില്ലാതെ ദുരിതമനുഭവിക്കുന്ന പ്രദേശങ്ങളില്‍ കൂടി കെ എസ് ആര്‍ടിസി സര്‍വ്വിസ് ആരംഭിക്കണമെന്ന ആവശ്യം ശക്തമാകുന്നു. പുറമറ്റം – കല്ലൂപ്പാറ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പാലത്തിന്റെ സമീപന പാതയാണ് പ്രളയത്തില്‍ ഒലിച്ചു പോയത്. യാത്ര മാര്‍ഗ്ഗമില്ലാതെ ബുദ്ധിമുട്ടുകയാണ് അമ്പാട്ടുഭാഗം, തുരുത്തിക്കാട്, പാലത്തിങ്കല്‍, കുരിശു കവല,തച്ചക്കാലില്‍ പടി പ്രദേശവാസികള്‍. പലത്തിന്റെ സമീപന പാത തകര്‍ന്നതോടെ വെണ്ണിക്കുളം, കോമളം എന്നിവിടങ്ങളിലെ വ്യാപാരികള്‍ക്കും ഏറെനഷ്ടമാണ് ഉണ്ടായിരിക്കുന്നത്. ഇവിടെ വന്ന് സാധനങ്ങള്‍ വാങ്ങിയിരുന്നവര്‍ ഇപ്പോള്‍ മറ്റ് സ്ഥലങ്ങളിലേക്ക് പോകുകയാണ്. യാത്രാസൗകര്യീ ഒരുക്കുന്നതിന് താല്ക്കാലിനടപടിയെങ്കിലും ഉണ്ടാകണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.