ആകാംഷക്കു വിരാമം : വെങ്കട്ട് പ്രഭുവും വിജയും ഒന്നിക്കുന്നു , “ദളപതി 68” പ്രഖ്യാപിച്ച് വിജയ്

ദളപതി 68 എന്ന ചിത്രത്തിലൂടെ വെങ്കട്ട് പ്രഭുവും വിജയും ഒന്നിക്കുന്നു എന്ന വാർത്തകൾ പുറത്തു വരാൻ തുടങ്ങിയിട്ട് നാളുകൾ ഏറെയായി. ഇപ്പോഴിതാ തന്റെ സോഷ്യൽ മീഡിയയിൽ ചിത്രത്തിന്റെ അനൗണ്‍സ്മെന്‍റ് വീഡിയോ വിജയ് പങ്കുവച്ചിരിക്കുകയാണ്.

2024ൽ ചിത്രം റിലീസ് ചെയ്യുമെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ. ചിത്രത്തിലെ മറ്റ് അണിയറ പ്രവര്‍ത്തകരെയും അഭിനേതാക്കളെയും കുറിച്ചുള്ള വിവരങ്ങള്‍ ഉടന്‍ പുറത്തുവരും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

എജിഎസ് എന്റർടൈൻമെന്റ്സ് ആണ് ദളപതി 68 നിർമ്മിക്കുന്നത്. യുവൻ ശങ്കർ രാജയാണ് ദളപതി 68ന്റെ സംഗീത സംവിധാനം . ലോകേഷ് കനരാജിന്റെ ലിയോയ്ക്ക് ശേഷം വിജയ് ചിത്രത്തിൽ പങ്കുചേരുമെന്നാണ് വിവരം.

മാനാട്, മങ്കാത്ത, ചെന്നൈ 600028 എന്നീ ചിത്രങ്ങള്‍ ഒരുക്കിയ സംവിധായകൻ വെങ്കട്ട് പ്രഭുവും വിജയിയും ആദ്യമായി സഹകരിക്കുന്ന ചിത്രം കൂടിയാണ് ദളപതി 68.

ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രം ‘ലിയോ’യാണ് വിജയ്‍യുടേതായി ചിത്രീകരണം ഇപ്പോള്‍ പുരോഗമിക്കുന്നത്. തൃഷ ആണ് ചിത്രത്തില്‍ നായിക. ഗൗതം വാസുദേവ് മേനോൻ, അര്‍ജുൻ, മാത്യു തോമസ്, മിഷ്‍കിൻ, സഞ്‍ജയ് ദത്ത്, പ്രിയ ആനന്ദ്, ബാബു ആന്റണി എന്നിവരും ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന വിജയ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി വേഷമിടുന്നു.

Hot Topics

Related Articles