വിജയും രശ്മികയും തമ്മിൽ വിവാഹത്തിനൊരുങ്ങുന്നു; ചർച്ചയായി ഇരുവരുടെയും പ്രായവ്യത്യാസം 

ചെന്നൈ: തെന്നിന്ത്യൻ താരങ്ങളായ വിജയ് ദേവരക്കൊണ്ടയും രശ്മിക മന്ദാനയും വിവാഹിതരാകുകയാണ്. ഉദയ്പൂരിലെ ആഡംബര ഹോട്ടലായ ഐടിസി മൊമന്റോസില്‍ വച്ചാണ് വിവാഹ ചടങ്ങുകള്‍ നടക്കുന്നത്. സ്വന്തമായി ഹെലിപാഡും നദിയും തടാകവുമുള്ള അതിമനോഹരമായ ഹില്‍ റിസോർട്ടാണിത്. തീർത്തും സ്വകാര്യമായ ചടങ്ങില്‍ ഏകദേശം 100 പേർക്ക് മാത്രമാണ് ക്ഷണം ലഭിച്ചിരിക്കുന്നത്. ഇതിനോടകം തന്നെ ഐടിസി മൊമന്റോസില്‍ വിവാഹാഘോഷങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു. ഇതിനിടെ സോഷ്യല്‍ മീഡിയയില്‍ ഏറ്റവും കൂടുതല്‍ ചർച്ചയാകുന്നത് ഇവരുടെ പ്രായമാണ്. ഇരുവരും തമ്മില്‍ എത്രവയസിന്റെ വ്യത്യാസം ഉണ്ടെന്ന് അറിയാമോ?

Advertisements

1996 ഏപ്രില്‍ അഞ്ചിനാണ് രശ്മിക ജനിച്ചത്. നടിക്ക് ഇപ്പോള്‍ 29 വയസുണ്ട്. വിജയ് 1989 മേയ് ഒമ്പതിനാണ് ജനിച്ചത്. നടന് നിലവില്‍ 36 വയസുണ്ട്. ഇരുവരും തമ്മില്‍ ഏഴുവയസിന്റെ വ്യത്യാസമാണ് ഉള്ളത്. മുൻപ് രശ്മികയും നടൻ രക്ഷിത് ഷെട്ടിയും തമ്മില്‍ പ്രണയത്തിലായിരുന്നു. 2017 ജൂലായില്‍ ഇരുവരുടെയും വിവാഹനിശ്ചയം നടന്നിരുന്നു. അന്ന് രശ്മികയ്ക്ക് 21 വയസായിരുന്നു. ഇരുവരും തമ്മില്‍ 13 വയസിന്റെ വ്യത്യാസമുണ്ടായിരുന്നു. ആർഭാടപൂർവം നടത്തിയ വിവാഹനിശ്ചയം പക്ഷേ വിവാഹം വരെ എത്തിയില്ല. തൊട്ടടുത്ത വർഷം സെപ്തംബർ മാസത്തില്‍ ഇരുവരും ബന്ധത്തില്‍ നിന്ന് പിന്മാറുന്നതായി അറിയിച്ചിരുന്നു. അഭിപ്രായ വ്യത്യാസങ്ങളാണ് വേർപിരിഞ്ഞതിന് കാരണമെന്നാണ് റിപ്പോർട്ട്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

2018ല്‍ ‘ഗീതാഗോവിന്ദം’ എന്ന ചിത്രത്തിലാണ് രശ്മികയും വിജയും ആദ്യമായി ഒരുമിച്ച്‌ അഭിനയിച്ചത്. അതിനുശേഷമാണ് ഇരുവരും പ്രണയത്തിലാണെന്ന അഭ്യൂഹങ്ങള്‍ പുറത്തുവന്നത്. പിന്നീട് 2019ല്‍ പുറത്തിറങ്ങിയ ‘ഡിയർ കോമ്രേഡ്’ എന്ന ചിത്രത്തിലും അവർ ഒരുമിച്ച്‌ അഭിനയിച്ചിരുന്നു. അതിനുശേഷമാണ് താരങ്ങളുടെ ബന്ധത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങള്‍ ശക്തമാകുന്നത്. വിവാഹത്തിന് ഏതാനും മാസങ്ങള്‍ക്ക് മുമ്പ് ഒരു സ്വകാര്യ ചടങ്ങില്‍ രശ്മികയും വിജയും വിവാഹനിശ്ചയം നടത്തിയതായും വാർത്തകളുണ്ടായിരുന്നു.

Hot Topics

Related Articles