വിനീത് ശ്രീനിവാസനും പ്രണവും വീണ്ടും ഒന്നിക്കുന്നു ? പുതിയ ചിത്രത്തിന്റെ പ്രഖ്യാപനം ഉടൻ എന്ന് റിപ്പോർട്ട്

വളരെ കുറച്ച് സിനിമകൾ മാത്രം ചെയ്ത് മലയാളികൾക്ക് പ്രിയങ്കരനായ യുവ നടനാണ് പ്രണവ് മോഹൻലാൽ . വിനീത് ശ്രീനിവാസൻ പ്രണവ് കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ഹൃദയമാണ് പ്രണവിന്റെതായി പുറത്തിറങ്ങിയ അവസാന സിനിമ . കോവിഡ് പ്രതിസന്ധിക്കു ശേഷം തിയേറ്ററുകളിൽ എത്തിയ ചിത്രം സൂപ്പർ ഹിറ്റായിരുന്നു. ഹൃദയത്തിനു ശേഷം വിനീത് ശ്രീനിവാസനും പ്രണവും വീണ്ടും ഒന്നിക്കുന്നു എന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്.

ചിത്രത്തിന്റെ തിരക്കഥ പൂർത്തിയായെന്നും, ഈ വർഷം പകുതിയോടെ ചിത്രീകരണം ആരംഭിക്കുമെന്നും വിവരമുണ്ട്. ധ്യാൻ ശ്രീനിവാസനും ചിത്രത്തിൽ ഉണ്ടാകുമെന്നും പ്രചരണമുണ്ട്. അതേസമയം, എല്ലാം ഒത്തുവന്നാൽ രണ്ടാഴ്ചയ്ക്കുള്ളിൽ പുതിയ ചിത്രം പ്രഖ്യാപിക്കാനാകും എന്ന പ്രതീക്ഷയിലാണെന്ന് വിനീത് അടുത്തിടെ പറഞ്ഞിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഒരു പുതിയ സിനിമ ചെയ്യാന്‍ പ്രണവിനെ കണ്‍വീന്‍സ് ചെയ്യാനാകുമോ എന്ന ചോദ്യത്തിന് അടുത്തിടെ വിനീത് നൽകിയ മറുപടി ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ‘എനിക്ക് അറിഞ്ഞൂടാ. നമുക്ക് രണ്ട് പേര്‍ക്കും ഒരുമിച്ച് ഇനിയും സിനിമകള്‍ ചെയ്യണമെന്ന് ആഗ്രഹമുണ്ട്. ഹൃദയം തീരുന്ന സമയത്ത് അവന്‍ എന്നോട് നമുക്കിനിയും പടം ചെയ്യണമെന്ന് പറഞ്ഞിരുന്നു.

പക്ഷേ ഞാന്‍ പോയി കഥ പറഞ്ഞാല്‍ അവന്‍ കണ്‍വീന്‍സ് ആകുമോ എന്നെനിക്ക് സംശയമുണ്ട്. പിന്നെ ചെന്ന് പറയുക എന്ന ഓപ്ഷനെ ഉള്ളൂ. ഇഷ്ടപ്പെട്ടാല്‍ പടം ചെയ്യും”, എന്നായിരുന്നു പ്രണവുമായി പുതിയ സിനിമ ചെയ്യുവോ എന്ന് ചോദിച്ചപ്പോൾ വിനീത് ശ്രീനിവാസൻ പറഞ്ഞത്.

Hot Topics

Related Articles