വാലന്റൈൻസ് ദിനത്തിൽ റീ റിലീസിന് ഒരുങ്ങി “ഹൃദയം”

കോവിഡിന് ലോക്ക് ഡൗണിനു ശേഷം ആദ്യമായ് തിയേറ്റർ വിജയം നേടിയ വിനീത് ശ്രീനിവാസൻ ചിത്രം ഹൃദയം റി-റീലീസ് ചെയ്യുന്നു. വാലന്റൈൻ ദിനത്തോട് അനുബന്ധിച്ചാണ് ചിത്രം വീണ്ടും റിലീസിന് ഒരുങ്ങുന്നത്.

ഫെബ്രുവരി 10മുതലാകും ഹൃദയം റിലീസ് ചെയ്യുക. നിർമ്മാതാവ്  വിശാഖ് സുബ്ര​ഹ്മണ്യമാണ് ഇക്കാര്യം അറിയിച്ചത്. കൊച്ചി, ചെന്നൈ, ബാം​ഗ്ലൂർ, കോയമ്പത്തൂർ എന്നിവിടങ്ങളിലാകും ഹൃദയം ആദ്യ റിലീസ്. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

വാലന്റൈൻസ് ഡേ പ്രമാണിച്ച് ഇം​ഗ്ലീഷിൽ നിന്നും ടൈറ്റാനിക്കും ഹിന്ദിയിൽ‌ ഷാരൂഖിന്റെ ദിൽവാലെ ദുൽഹനിയ ലേ ജായേംഗെയും തമാഷയും(Tamasha), തമിഴിൽ‌ നിന്നും വിണ്ണൈത്താണ്ടി വരുവായ, മിന്നലെ എന്നീ ചിത്രങ്ങളും റി- റിലീസ് ചെയ്യുന്നുണ്ടെന്നാണ് വിവരം.

Hot Topics

Related Articles