ഇമ്രാൻ ഖാന്‍റെ അറസ്റ്റ് : കലാപ ഭൂമിയായി പാകിസ്ഥാൻ, വെടിവയ്പ്പിൽ 2 മരണം, പഞ്ചാബ് പ്രവിശ്യയിലും നിരോധനാജ്ഞ ; ഇന്ത്യൻ അതിർത്തികളിൽ ജാ​ഗ്രതയും നിരീക്ഷണവും സുരക്ഷയും കർശനമാക്കി

കറാച്ചി : മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്‍റെ അറസ്റ്റിന് പിന്നാലെ പാകിസ്ഥാനിലുണ്ടായ കലാപത്തിൽ  രണ്ട് പേർ കൊല്ലപ്പെട്ടു. ഇമ്രാന്‍റെ പാർട്ടിയായ പാകിസ്ഥാൻ തെഹ്‍രി ഇ-ഇൻസാഫ് പ്രവർത്തകരാണ് കൊല്ലപ്പെട്ടത്. പ്രതിഷേധക്കാർക്ക് നേരെ പൊലീസ് നടത്തിയ വെടിവയ്പ്പിലാണ് മരണമുണ്ടായത്. 20ലേറെ പേർക്ക് പരിക്കേറ്റു.

Advertisements

അതേസമയം, ഇസ്ലമാബാദിനും, കറാച്ചിക്കും പുറമെ പഞ്ചാബ് പ്രവിശ്യയിലും നിരോധനാജ്ഞ പുറപ്പെടുവിച്ചു.  ഇന്റർനെറ്റ് ബന്ധം വിഛേദിച്ചിരിക്കുകയാണ്. റാവൽപിണ്ടിയിലെ സൈനിക കേന്ദ്രവും സർക്കാർ ഓഫീസുകൾ പ്രതിഷേധക്കാർ കൈയ്യേറി. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇന്നലെ ഇസ്ലാമാബാദ് ഹൈക്കോടതിക്കുള്ളിൽ വെച്ചാണ് അർധസൈനിക വിഭാഗമായ പാക് റേയ്ഞ്ചേഴ്സ് ഇമ്രാനെ കസ്റ്റഡിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തിയത്. പിന്നാലെ രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റി.

അതേസമയം, ഇന്ത്യൻ അതിർത്തികളിൽ ജാ​ഗ്രതയും നിരീക്ഷണവും സുരക്ഷയും കർശനമാക്കി. നിയന്ത്രണ രേഖയിലും അന്താരാഷ്ട്ര അതിർത്തിയിലും ജാ​ഗ്രത നിർദേശം നൽകിയിട്ടുണ്ട്.

പ്രധാനമന്ത്രിയായിരിക്കെ വിദേശത്ത് നിന്ന് ലഭിച്ച സമ്മാനങ്ങൾ വിറ്റ് ലക്ഷങ്ങൾ സമ്പാദിച്ചെന്ന കേസും റിയൽ എസ്റ്റേറ്റ് അഴിമതിയിടപാടുകളും ഉൾപ്പെടെ അറുപതിലേറെ കേസുകൾ അധികാരത്തിൽ നിന്ന് പുറത്ത് പോയതിന് പിന്നാലെ ഇമ്രാനെതിരെ ചുമത്തിയിരുന്നു. തനിക്കെതിരെ പട്ടാളം ഗൂഡാലോചന നടത്തുന്നുവെന്ന് ഇന്നലെ ഇമ്രാൻ ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അറസ്റ്റ്.

Hot Topics

Related Articles