സ്ത്രീധനത്തിന്റെ പേരില്‍ വിസ്മയെ പീഡിപ്പിച്ചിട്ടില്ലെന്ന് കിരണ്‍; വിസ്മയ കേസില്‍ പ്രതി കിരണ്‍ കുമാറിന്റെ ജാമ്യ ഹര്‍ജിയില്‍ വിധി വ്യാഴാഴ്ച

കൊല്ലം: വിസ്മയ കേസില്‍ പ്രതി കിരണ്‍ കുമാറിന്റെ ജാമ്യ ഹര്‍ജിയില്‍ വിധി വ്യാഴാഴ്ച. എന്നാല്‍ സ്ത്രീധനത്തിന്റെ പേരില്‍ വിസ്മയെ പീഡിപ്പിച്ചിട്ടില്ലെന്ന് കിരണ്‍ ഹര്‍ജിയില്‍ വ്യക്തമാക്കി. സ്ത്രീധനപീഡനം, ഗാര്‍ഹികപീഡനം എന്നീ കുറ്റങ്ങളാണുള്ളത്. പ്രതിക്കെതിരെ 40 ല്‍ അധികം പ്രധാന സാക്ഷികളുടെ മൊഴികളും ഇരുപതിലധികം ഡിജിറ്റല്‍ തെളിവുകളുമുണ്ട്.

Advertisements

പ്രതിക്കെതിരെ വ്യക്തമായ തെളിവുകളുണ്ടെന്ന് പ്രോസിക്യൂഷന്‍ ഹൈക്കോടതിയെ അറിയിച്ചു. വിസ്മയ സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും അയച്ച വാട്‌സ്ആപ്പ് സന്ദേശങ്ങളാണ് പ്രധാന ഡിജിറ്റല്‍ തെളിവുകള്‍. ജൂണ്‍ 21നാണ് ഭര്‍തൃ വീട്ടില്‍ വിസ്മയയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

Hot Topics

Related Articles