വിഷ്ണു അജയന്‍ മികച്ച വോളണ്ടിയര്‍; അഭിമാനത്തോടെ നാട്

പത്തനംതിട്ട: നാഷണല്‍ സര്‍വീസ് സ്‌കീം സംസ്ഥാന അവാര്‍ഡുകള്‍ പ്രഖ്യാപിച്ചപ്പോള്‍ മികച്ച പുരുഷ വോളണ്ടിയറായി തിരുവല്ല മാര്‍ത്തോമാ കോളേജ് നാഷണല്‍ സര്‍വീസ് സ്‌കീം അംഗം വിഷ്ണു അജയനെ തിരഞ്ഞെടുത്തു. മഹാത്മാഗാന്ധി സര്‍വകലാശാലയുടെ പുരുഷ വോളണ്ടിയര്‍ പുരസ്‌കാരം നേടിയതിനു പിന്നാലെയാണ് ഇത്. കവിയൂർ പടിഞ്ഞാറ്റ്ശേരിൽ കേശവ് നിവാസില്‍ അജയകുമാറിന്റെയും കലാ അജയന്റെയും മകനാണ് വിഷ്ണു.

Advertisements

കൊവിഡ് പ്രതിസന്ധിയിലും പ്രശംസനീയമായ പ്രവര്‍ത്തനമാണ് എന്‍.എസ്.എസ് അംഗങ്ങള്‍ നടത്തിയത്. പഠനത്തോടൊപ്പം, പഠനേതര മേഖലകളിലും മികവ് തെളിയിച്ചയാണ് വിഷ്ണു. ഈ വര്‍ഷത്തെ റിപബ്ലിക്ക് ദിന പരേഡില്‍ നാഷണല്‍ സര്‍വീസ് സ്‌കീമിനെ പ്രതിനിധീകരിച്ചു പങ്കെടുത്തു. അവസാന വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയായ വിഷ്ണു പരുന്താട്ടവും അവതരിപ്പിക്കാറുണ്ട്.

Hot Topics

Related Articles