ഷാറൂഖ് ഖാന്റെ മകന് ലഹരി മരുന്ന് എത്തിച്ച മലയാളി ശ്രേയസ് നായര്‍ നര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ കസ്റ്റഡിയില്‍; വാട്‌സ് ആപ് ചാറ്റില്‍ നിര്‍ണ്ണായക വിവരങ്ങള്‍; ലഹരിപ്പാര്‍ട്ടിയുടെ ചിത്രങ്ങളും പുറത്ത്

മുംബൈ: ബോളിവുഡ് താരം ഷാരുഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന് മയക്കുമരുന്നു കൈമാറിയതെന്ന് സംശയിക്കുന്ന മലയാളിയായ ശ്രേയസ് നായര്‍ എന്നയാളെ നാര്‍ക്കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ (എന്‍സിബി) കസ്റ്റഡിയിലെടുത്തു. ആര്യനും സുഹൃത്ത് അര്‍ബാസ് ഖാനും മയക്കുമരുന്നു കൈമാറിയത്് ശ്രേയസ് നായര്‍ ആണെന്നാണ് റിപ്പോര്‍ട്ട്. ഇയാളെ ഇന്ന് അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കും. മൊബൈല്‍ ചാറ്റില്‍നിന്നാണ് ശ്രേയസിന്റെ വിവരം എന്‍സിബിക്കു ലഭിച്ചത്.

Advertisements

മൂവരും മുമ്പും ചില പാര്‍ട്ടികളില്‍ ഒരുമിച്ചു പങ്കെടുത്തിരുന്നതായി ചാറ്റില്‍നിന്നു വ്യക്തമാണെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ആര്യനുള്‍പ്പെടെയുള്ളവര്‍ പോയ ആഡംബരക്കപ്പലില്‍ ശ്രേയസും യാത്ര ചെയ്യാനിരുന്നതാണ്. എന്നാല്‍ അവസാന നിമിഷം തീരുമാനം മാറ്റുകയായിരുന്നു. കൂടുതല്‍ ചോദ്യം ചെയ്യലിനും തെളിവെടുപ്പിനുമായി എന്‍സിബി ആര്യനെ കൂടുതല്‍ ദിവസം കസ്റ്റഡിയില്‍ ആവശ്യപ്പെടാന്‍ സാധ്യതയുണ്ട്. ആര്യനുമായി ഫോണില്‍ സംസാരിക്കാന്‍ ഷാറൂഖ് ഖാന് എന്‍സിബി രണ്ട് മിനിറ്റ് സമയം അനുവദിച്ചിരുന്നു.

Hot Topics

Related Articles