വിയ്യൂരിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട പ്രതി ആത്മഹത്യയ്ക്ക് ശ്രമിച്ചു; ജീവനൊടുക്കാൻ ശ്രമിച്ചത് കഴുത്ത് മുറിച്ച്

കോട്ടയം: വിയ്യൂർ സെൻട്രൽ ജയിലിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട പ്രതി കഴുത്ത് മുറിച്ച് ജീവനൊടുക്കാൻ ശ്രമിച്ചു. ജീവപര്യന്തം തടവുകാരനായ സദനാണ് ജീവനൊടുക്കാൻ ശ്രമിച്ചത്. സദനെ നിർമ്മാണ പ്രവർ ത്തനങ്ങൾക്കു നിയോഗിച്ചിരുന്നു. ഈ ജോലികൾക്കിടെയാണ് ഇയാൾ ജീവനൊടുക്കാനുള്ള ശ്രമം നടത്തിയത്.

അവിടെ നിന്നുള്ള പണി ആയുധം കൊണ്ടാണ് കഴുത്തു മുറിച്ച് ആത്മഹത്യയ്ക്കു ശ്രമിച്ചത്. സദനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ലെന്നാണ് ലഭിക്കുന്ന സൂചന.

Hot Topics

Related Articles