വി എസ് അച്യുതാനന്ദൻ ആശുപത്രി വിട്ടു

തിരുവനന്തപുരം : ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ചികിത്സയിലായിരുന്നു മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദൻ ആശുപത്രി വിട്ടു.
തിരുവനന്തപുരം പട്ടത്തെ എസ്‍ യു ടി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു അദ്ദേഹം.

Advertisements

ശ്വാസ തടസം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് നവംബര്‍ ഒന്നിന് വൈകിട്ടാണ് വി എസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
സോഡിയം കുറയുന്നതും ഉദരസംബന്ധമായ അസുഖവുമാണ് വി എസിനെ അലട്ടുന്നത്. രാഷ്ട്രീയ രംഗത്ത് നിന്നും വര്‍ഷങ്ങളായി അവധി എടുത്ത വി എസ് കഴിഞ്ഞ 2 വർഷമായി തിരുവനന്തപുരത്തെ ‘വേലിക്കകത്ത്’ വീട്ടില്‍ വിശ്രമ ജീവിതത്തിലാണ്.

Hot Topics

Related Articles