കോട്ടയം : കോൺഗ്രസ് നേതൃത്വം നൽകിയ നരസിംഹറാവു മൻമോഹൻ സിംഗ് സർക്കാരുകളാണ് അമിതാധികാരം നൽകിയതെന്ന് ബിജെപി വെസ്റ്റ് ജില്ലാ പ്രസിഡൻ്റ് ജി ലിജിൻ ലാൽ ആരോപിച്ചു.
വഖ്ഫ് ബില്ലിനെ കോട്ടയം എംപി ഫ്രാൻസിസ് ജോർജ് പിന്തുണക്കണമെന്ന് ആവശ്യപ്പെട്ട് കോട്ടയം എം.പി ഓഫീസിലേക്ക് ബിജെപി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കോൺഗ്രസ് സർക്കാരിൻറെ കരി നിയമത്തിന്റെ അടിസ്ഥാനത്തിലാണ് എല്ലാ ഭൂമിയും കൈവശപ്പെടുത്താനുള്ള വഖഫ് നീക്കം കേരളത്തിൽ നടക്കുന്നത്.
ജനങ്ങളെ ചൂഷണം ചെയ്യുന്ന വഖഫ് നിയമം ഭേദഗതി ചെയ്യാനുള്ള നരേന്ദ്രമോദിജി സർക്കാരിന്റെ ശ്രമത്തെ പിന്തുണയ്ക്കുകയാണ് കേരളത്തിലെ എംപിമാർ ചെയ്യേണ്ടത്. അതിനുള്ള അവസരമാണ് ഇപ്പോൾ കൈവന്നിട്ടുള്ളത്. നാടിൻറെ ഭാവിയെക്കുറിച്ച് ആശങ്കയുള്ള ക്രൈസ്ത മതമേലധ്യക്ഷൻമാർ എംപിമാരോട് ബില്ലിനെ പിന്തുണയ്ക്കണമെന്ന് ആവശ്യപ്പെട്ടു കഴിഞ്ഞു.
ചൂഷണത്തിനെതിരായ ബില്ലിനെ ലോക്സഭയിൽ പിന്തുണയ്ക്കാൻ കോട്ടയം എംപി ഫ്രാൻസിസ് ജോർജിന് ബാധ്യതയുണ്ട്. കോട്ടയം പാർലമെൻറ് മണ്ഡലത്തിലെ വിശ്വാസികളുടെ വികാരത്തോടൊപ്പമാണ് ഫ്രാൻസിസ് ജോർജ് എങ്കിൽ പിന്തുണക്കാൻ തയ്യാറാവണം. അല്ലെങ്കിൽ സ്ഥാനം രാജിവെച്ചു പുറത്തു പോകണം.പ്രതിഷേധമാർച്ചിൽ ബിജെപി കോട്ടയം ഈസ്റ്റ് ജില്ലാ അധ്യക്ഷൻ റോയ് ചാക്കോ, സംസ്ഥാന സമിതി അംഗങ്ങളായ എൻ കെ ശശികുമാർ, എം ബി രാജഗോപാൽ, കെ ഗുപ്തൻ എൻ പി കൃഷ്ണകുമാർ,മേഖല വൈസ് പ്രസിഡന്റ് ടി എൻ ഹരികുമാർ, ജില്ലാ ജനറൽ സെക്രട്ടറിമാരായ പി ജി ബിജുകുമാർ, എസ് രതീഷ്, ജില്ലാ സെക്രട്ടറിമാരായ അഖിൽ രവീന്ദ്രൻ, സോബിൻലാൽ ലാൽ കൃഷ്ണ ജില്ലാ ട്രഷറർ ഡോ ശ്രീജിത്ത് കൃഷ്ണൻ, ന്യുനപക്ഷമോർച്ച ദേശീയ സമിതി അംഗം സുമിത് ജോർജ് മറ്റ് ജില്ലാ മണ്ഡലം ഭാരവാഹികൾ പങ്കെടുത്തു.