ജീവിച്ചിരുന്നപ്പോൾ ഒരു തുള്ളി വെള്ളം നൽകിയില്ല.! മരിച്ചിട്ടും പരേതനെ വിടാതെ എടത്വയിലെ വാട്ടർ അതോറിറ്റി; മരിച്ചയാൾക്ക് കുടിശിക അടയ്ക്കാൻ നോട്ടീസ്

എടത്വ:പൊതു ടാപ്പിലൂടെ ശുദ്ധജല വിതരണം നിലച്ചിട്ട് പതിറ്റാണ്ടുകൾ ആയെങ്കിലും 2021 സെപ്റ്റംറ്റംബർ 30 വരെയുള്ള കുടിശിഖ അടയ്ക്കണമെന്ന് ആവശ്യപ്പെട്ട്
പരേതന് വാട്ടർ അതോറിറ്റിയുടെ നോട്ടിസ് എത്തി. 10 ദിവസത്തിനകം 2289 രൂപ അടച്ചില്ലെങ്കിൽ തുടർ നടപടി സ്വീകരിക്കുമെന്ന് ചൂണ്ടിക്കാട്ടി എടത്വ വാട്ടർ അതോറിറ്റി അസിസ്റ്റന്റ് എഞ്ചിനിയർ തലവടി വാലയിൽ ബെറാഖാ ഭവനിൽ ഇടിക്കുള ചാണ്ടിക്കാണ് നോട്ടീസ് അയച്ചത്.

Advertisements

പിതാവ് 2014 ഫെബ്രുവരി 18 ന് മരണപ്പെട്ടെങ്കിലും ആദ്യമായാണ് ഒരു നോട്ടീസ് ലഭിച്ചതെന്ന് മകൻ ഡോ.ജോൺസൺ വി. ഇടിക്കുള പറഞ്ഞു.കുടിവെളളം ലഭിക്കാത് വന്നപ്പോൾ പതിറ്റാണ്ടുകൾക്ക് മുമ്പ് കണക്ഷൻ വിച്ഛേദിക്കുവാൻ അപേക്ഷ നൽകിയിട്ടുള്ളതാണ്. പൊതു ടാപ്പിലൂടെ കുടിവെള്ള വിതരണം ഈ പ്രദേശത്ത് നിലച്ചിട്ട് പതിറ്റാണ്ടുകൾ കഴിയുന്നു.പൊതു ടാപ്പുകൾ ഇല്ലാത്ത ഏക വാർഡാണ് തലവടി പഞ്ചായത്തിലെ 12-ാം വാർഡ്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കുടിവെള്ള ക്ഷാമം പരിഹരിക്കണമെന്നാവശ്യപെട്ട് വർഷങ്ങളായി നിരവധി പ്രതിഷേധ സമരങ്ങളും ധർണ്ണയും വാട്ടർ അതോറിറ്റി ഓഫിസ് പടിക്കൽ വിവിധ സംഘടനകളുടെ നേതൃത്വത്തിൽ നടത്തിയിട്ടുണ്ട്. ഒടുവിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ഇടപെടുകയും പൊതു ടാപ്പിലൂടെ ശുദ്ധജല വിതരണം പുനരാരംഭിക്കുന്നതു വരെ സമാന്തരമായി കുടിവെള്ളം വിതരണം ചെയ്യണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ 2014 ജൂൺ 6ന് ഉത്തരവിട്ടിരുന്നു.എന്നാൽ വേനൽക്കാലത്ത് ചില ദിവസങ്ങളിൽ മാത്രമാണ് ശുദ്ധജലം കിയോസ്‌കിൽ നിറയ്ക്കുന്നത്.

മുഖ്യമന്ത്രി, ജലവിഭവ വകുപ്പ് മന്ത്രി ,എംപി, എംഎൽഎ എന്നിവർക്ക് ഉൾപ്പെടെ നിവേദനങ്ങൾ പൊതു പ്രവർത്തകനായ ഡോ.ജോൺസൺ വി. ഇടിക്കുള സമർപ്പിച്ചിട്ടുണ്ടെങ്കിലും ഇപ്പോഴും പൈപ്പ് ലൈൻ സ്ഥാപിച്ചിട്ടില്ല.

Hot Topics

Related Articles