ശരീരഭാരം വർധിക്കുന്നതിന് പിന്നിൽ ഭക്ഷണ കൂടുതലോ , വ്യായാമ കുറവോ അല്ല…അറിയാം യഥാർത്ഥ കാരണങ്ങൾ…

ശരീരഭാരം വർധിക്കുന്നതിന് പിന്നിൽ ഭക്ഷണം കൂടുതൽ കഴിക്കുന്നതോ,  വ്യായാമം ഇല്ലാത്തത് കൊണ്ടോ, ഡീഹൈഡ്രേഷൻ മൂലമോ ആകാം. എന്നാൽ ഇതൊന്നുമല്ലാതെ ശരീരഭാരം കൂടുന്നതിന് പിന്നിലെ മറ്റ് കാരണങ്ങൾ എന്താണെന്ന് നോക്കാം.

Advertisements

പിസിഒഎസ് (Polycystic ovary syndrome) ആണ് ആദ്യത്തെ കാരണം എന്ന് പറയുന്നത്. മിക്കവാറും സ്ത്രീകളിൽ സാധാരണമായി കാണപ്പെടുന്ന ആരോഗ്യപ്രശ്നമാണിത്. ഓവുലേഷൻ പ്രക്രിയ ക്യത്യമാകാത്തതിനാൽ അണ്ഡാശയത്തിൽ ചെറിയ കുമിളകൾ പോലുള്ള മുഴകൾ രൂപപ്പെടുന്ന അവസ്ഥയാണ്‌ പിസിഒഎസ്. സ്ത്രീ ഹോർമോണുകളായ ഈസ്ട്രൻ, പ്രോജസ്ട്രോൺ, എന്നിവയുടെ ഉത്പാദനം കുറയുകയും പുരുഷ ഹോർമോൺ ആൻഡ്രജൻ ശരീരത്തിൽ ധാരാളമായി ഉത്പാദിപ്പിക്കപ്പെടുകയും ചെയ്യും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

വിട്ടുമാറാത്ത സമ്മർദ്ദം (stress) പെട്ടെന്ന് ശരീരഭാരം വർദ്ധിപ്പിക്കാൻ ഇടയാക്കും. നിങ്ങൾ സമ്മർദ്ദത്തിലായിരിക്കുമ്പോൾ ശരീരം കോർട്ടിസോൾ എന്ന സ്ട്രെസ് ഹോർമോണിനെ ഉത്പാദിപ്പിക്കുന്നു. ഇത് ഉയർന്ന കലോറിയും അമിതവിശപ്പിന് കാരണമാകുന്നു. സമ്മർദ്ദം കൂടാതെ, ഉറക്ക പ്രശ്നങ്ങൾ, ക്ഷീണം, ശ്വസന പ്രശ്നങ്ങൾ, ദഹനക്കേട്, പേശി വേദന, തലവേദന തുടങ്ങിയ ലക്ഷണങ്ങളും അനുഭവപ്പെട്ടേക്കാം. 

ഇത് ആർത്തവ ക്രമക്കേടുകൾ ഉൾപ്പെടെ പല തരം പ്രശ്നങ്ങളിലെയ്ക്കും നയിക്കും. ചിലരിൽ ആറു മാസം വരെ തുടർച്ചയായി ആർത്തവം സംഭാവിക്കതിരിയ്ക്കാൻ സാധ്യതയുണ്ട്. PCOS ശരീരത്തിലെ ഹോർമോൺ ബാലൻസ് തടസ്സപ്പെടുത്തുകയും മെറ്റബോളിസത്തിൽ മാറ്റങ്ങൾ വരുത്തുകയും ചെയ്യുന്നു. ഇത് ഇൻസുലിൻ പ്രതിരോധത്തിലേക്ക് നയിക്കുന്നു.

സ്ത്രീകളിൽ പ്രായമാകൽ പ്രക്രിയയുടെ സ്വാഭാവിക ഭാഗമാണ് ആർത്തവവിരാമം. ഇത് പലപ്പോഴും ശരീരഭാരം വർദ്ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ടിരിക്കുന്നു. കാരണം ആർത്തവവിരാമ സമയത്ത് ഹോർമോൺ അസന്തുലിതാവസ്ഥ, പ്രത്യേകിച്ച് ഈസ്ട്രജന്റെ അളവ് കുറയുന്നത് സാധാരണമാണ്. ഇത് ശരീരഭാരം വർദ്ധിപ്പിക്കും.

ആരോഗ്യകരമായ ശരീരഭാരം നിലനിർത്താൻ ഉറക്കം നിർണായകമാണ്. സ്ഥിരമായ ഉറക്കക്കുറവ് ശരീരത്തിന്റെ ഹോർമോൺ ബാലൻസ്, പ്രത്യേകിച്ച് വിശപ്പിനെയും മെറ്റബോളിസത്തെയും നിയന്ത്രിക്കുന്ന ഹോർമോണുകളെ തടസ്സപ്പെടുത്തും.

ചില രോഗങ്ങൾക്കുള്ള മരുന്ന് കഴിക്കുന്നത് പലപ്പോഴും പെട്ടെന്ന് ശരീരഭാരം കൂടാൻ കാരണമാകാറുണ്ട്. പ്രമേഹം, രക്തസമ്മർദ്ദം, വിഷാദം, മാനസിക വൈകല്യങ്ങൾ എന്നിവയ്ക്കുള്ള മരുന്നുകൾ ശരീരഭാരം കൂടാൻ കാരണമാകാറുണ്ട്.

തൈറോയ്ഡ് ഗ്രന്ഥി ആവശ്യത്തിന് തൈറോയ്ഡ് ഹോർമോണുകൾ ഉത്പാദിപ്പിക്കാത്ത അവസ്ഥയായ ഹൈപ്പോതൈറോയിഡിസം പെട്ടെന്ന് ശരീരഭാരം വർദ്ധിപ്പിക്കും. മെറ്റബോളിസത്തെ നിയന്ത്രിക്കുന്നതിൽ തൈറോയ്ഡ് ഹോർമോണുകൾ ഒരു പ്രധാന പങ്ക് വഹിക്കുന്നു. ക്ഷീണം, മുടികൊഴിച്ചിൽ എന്നിവയാണ് ഹൈപ്പോതൈറോയിഡിസത്തിന്റെ മറ്റ് ലക്ഷണങ്ങൾ.

Hot Topics

Related Articles