യാതൊരു നിയന്ത്രണവുമില്ലാതെ ശരീര കോശങ്ങൾ ക്രമാതീതമായി ഇരട്ടിക്കുന്ന രോഗാവസ്ഥയാണ് കാൻസർ. കാൻസർ ഒരു ജീവിതശൈലി രോഗമായി കണക്കാക്കപ്പെടുന്നു. പുകവലി, മദ്യപാനം തുടങ്ങിയ ജീവിതശൈലി ഘടകങ്ങൾ കാൻസർ സാധ്യത വർദ്ധിപ്പിക്കുന്നു.
കാൻസർ പൂർണ്ണമായും തടയാൻ നല്ലതും സമീകൃതവുമായ ഭക്ഷണം കഴിക്കുന്നത് പൊതുവായ ആരോഗ്യം മെച്ചപ്പെടുത്തും. ചില ക്യാൻസറുകൾ വികസിപ്പിക്കാനുള്ള സാധ്യത കുറയ്ക്കും…- ഡൽഹിയിലെ ആക്ഷൻ കാൻസർ ഹോസ്പിറ്റലിലെ സീനിയർ മെഡിക്കൽ ഓങ്കോളജിസ്റ്റും ഫരീദാബാദിലെ കാൻസർ കെയർ ക്ലിനിക്കിലെ മെഡിക്കൽ ഓങ്കോളജിസ്റ്റുമായ ഡോ മനീഷ് ശർമ്മ പറഞ്ഞു. ഒമേഗ-3 ഫാറ്റി ആസിഡുകളോ സപ്ലിമെന്റുകളോ കൂടുതലുള്ള ഭക്ഷണം കഴിക്കുന്നത് കാൻസർ സാധ്യത കുറയ്ക്കും. സാൽമൺ, മത്തി, വാൽനട്ട്, ഫ്ളാക്സ് സീഡുകൾ എന്നിവയും ഒമേഗ-3 ഫാറ്റി ആസിഡുകളുടെ മികച്ച ഉറവിടങ്ങളാണ്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഭക്ഷണത്തിൽ ആവശ്യത്തിന് ഇലക്കറികൾ ഉൾപ്പെടുത്തുന്നുണ്ടെന്ന് ഉറപ്പ് വരുത്തുക. ധാന്യങ്ങൾ, ബീൻസ്, പഴങ്ങൾ എന്നിവ ധാരാളം കഴിക്കുക. പച്ച നിറത്തിലുള്ള പഴങ്ങളിലും പച്ചക്കറികളിലും കാൻസറിനെ ചെറുക്കാൻ കഴിയുന്ന വിറ്റാമിനുകളും ആന്റിഓക്‌സിഡന്റുകളും അടങ്ങിയിട്ടുണ്ട്.
മുന്തിരി, മാമ്പഴം, തണ്ണിമത്തൻ, ഓറഞ്ച്, പപ്പായ, ചീര, ബ്രൊക്കോളി, കാബേജ്, പുതിന, മല്ലി എന്നിവ ഉൾപ്പെടെയുള്ള പഴങ്ങളും പച്ചക്കറികളും ധാരാളം കഴിക്കുക.
കാൻസർ സാധ്യത കുറയ്ക്കുന്ന മറ്റൊരു ഭക്ഷണമാണ് തെെര്. വിറ്റാമിൻ ബി 12, ഹീമോഗ്ലോബിൻ എന്നിവയുടെ അളവ് മെച്ചപ്പെടുത്താൻ തൈര് സഹായിക്കും. തൈരിൽ നാലോ അഞ്ചോ കറുത്ത ഉണക്കമുന്തിരി കൂടി ചേർത്ത് കഴിക്കുക. കാൻസറിനെ പ്രതിരോധിക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങളാണ് ഇഞ്ചി, വെളുത്തുള്ളി, ഉള്ളി, മഞ്ഞൾ, മല്ലി എന്നിവ.
പഴങ്ങളിലും പച്ചക്കറികളിലും അടങ്ങിയിരിക്കുന്ന നാരുകൾ, ഫൈറ്റോന്യൂട്രിയന്റുകൾ, ആന്റിഓക്സിഡന്റുകൾ എന്നിവ കാൻസറുൾപ്പെടെയുള്ള ജീവിതശൈലീരോഗങ്ങളെ പ്രതിരോധിക്കാൻ സഹായിക്കും. ഇവയിലടങ്ങിയിരിക്കുന്ന പ്രീബയോട്ടിക്കുകൾ ഗ്യാസ്‌ട്രോ ഇന്റസ്റ്റൈനൽ കാൻസറുകൾ പ്രതിരോധിക്കാൻ സഹായിക്കുമെന്ന് പഠനങ്ങൾ പറയുന്നു.