കൊല്ലത്ത് കാട്ടുപന്നി ബൈക്കിൽ ഇടിച്ച് മറിഞ്ഞു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം 

കൊല്ലം: കടയ്ക്കലിൽ കാട്ടുപന്നി ബൈക്കിൽ ഇടിച്ച് മറിഞ്ഞ് പരിക്കേറ്റ് ചികിത്സയിലായിരുന്ന മധ്യവയസ്കൻ മരിച്ചു. മുക്കുന്നം സ്വദേശി മനോജ് (47) ആണ് മരിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിൽസയിലിരിക്കെയാണ് അന്ത്യം. മൂന്ന് ദിവസം മുൻപ് കടയ്ക്കൽ മുക്കുനത്തിനും കല്ലുതേരിക്കും ഇടയിൽ വെച്ച് മനോജ് സഞ്ചരിച്ചിരുന്ന ബൈക്കിൽ കാട്ടുപന്നി വന്നിടിക്കുകയായിരുന്നു. 

ബൈക്കിൽ നിന്ന് വീണ് ഗുരുതരമായി പരിക്കുപറ്റിയ മനോജ് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. പുലർച്ചെയാണ്  മരണം. ഗൾഫിലായിരുന്ന മനോജ് നാട്ടിൽ വന്നതിനുശേഷം തടിപ്പണിയായിരുന്നു ജോലി ഭാര്യയും രണ്ടു മക്കളും ഉണ്ട്.  

Hot Topics

Related Articles