കാട്ടാനയുടെ മുന്നിൽപ്പെട്ടു, ഭയന്നോടിയ വനം വകുപ്പ് ജീവനക്കാരന് ഗുരുതര പരുക്ക്; സംഭവം തേക്കടിയിൽ

തേക്കടി: തേക്കടിയിൽ കാട്ടാനയുടെ ആക്രമണത്തിൽ വനം വകുപ്പ് ജീവനക്കാരനു പരിക്കേറ്റു. വനം വകുപ്പ് ഡിവിഷൻ ഓഫീസിലെ ക്ലർക്ക് റോബിൻ (38) ആണ് പരിക്കേറ്റത്.

Advertisements

ഇന്ന് രാവിലെ തേക്കടി ബോട്ട് ലാന്റിനിന് സമീപം പ്രഭാത നടത്തത്തിനിടെയാണ് ആനയുടെ മുൻപിൽ പെട്ടത്. കാട്ടാനയെ കണ്ട് ഭയന്ന് ഓടിയപ്പോൾ റോബിൻ വീഴുകയായിരുന്നു. ‌


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

റോബിന്റെ പരിക്ക് ഗുരുതരമാണ്. റോബിനെ കോട്ടയം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി.

Hot Topics

Related Articles