കുമ്മണ്ണൂര്‍: കാട്ടുപന്നികളുടെ ആക്രമണത്തില്‍ 30 കോഴികള്‍ ചത്തു. കഴിഞ്ഞ ദിവസം രാത്രിയില്‍ ഫൈസല്‍ മന്‍സില്‍ മുഹമ്മദ് ഷമീമിന്റെ വീട്ടിലെ കോഴിക്കൂടിനുള്ളില്‍ കടന്ന പന്നികള്‍ കോഴികളെ കൊന്നു തിന്നു.
പകലും കാട്ടുപന്നി ശല്യമുണ്ടെന്നും നാട്ടുകാര്‍ പറയുന്നു. കോഴിക്കൂടിന്റെ കമ്പി വല ഉള്‍പ്പെടെ കുത്തിയിളക്കിയാണ് പന്നി കൂട്ടിനുള്ളില്‍ കടന്നത്. വന്യമൃഗ ശല്യം രൂക്ഷമായുള്ള പ്രദേശമാണിവിടം. അധികൃതര്‍ നടപടി സ്വീകരിച്ച് ദുരിതത്തിന് അറുതി വരുത്തണമെന്ന് ആവശ്യമുയര്‍ന്നിട്ടുണ്ട്.