പത്തനംതിട്ട: കോന്നി – ചന്ദനപ്പള്ളി റോഡില്‍ ചപ്പാത്തുപടി മുതല്‍ തെങ്ങുംകാവ് വരെയുള്ള ഭാഗത്തെ ഓടയുടെ അശാസ്ത്രീയമായ നിര്‍മ്മാണം പ്രദേശ വാസികള്‍ക്ക് വിനയാകുന്നു. നിരവധി മതിലുകള്‍ ഇടിഞ്ഞു വീഴുന്നത് കാണിച്ച് തെങ്ങുംകാവ് റസിഡന്റ്‌സ് അസോസിയേഷനാണ് മരാമത്ത് വകുപ്പ് കോന്നി അസിസ്റ്റന്റ് എന്‍ജിനീയര്‍ക്കു പരാതി നല്‍കിയത്.
Advertisements
ഓടയ്ക്കായി മണ്ണ് നീക്കം ചെയ്ത ശേഷം തുടര്‍ പണികള്‍ ഇല്ലാതെ വെള്ളം കെട്ടിക്കിടക്കുന്നതു മൂലമാണ് മതിലുകള്‍ ഇടിയുന്നത്. കുഴിയെടുത്തിട്ടിരിക്കുന്നതിനാല്‍ വിവിധ സ്ഥാപനങ്ങളിലേക്കും കടകളിലേക്കും കയറാന്‍ കഴിയാത്ത അവസ്ഥയുമുണ്ട്. മണ്ണ് നീക്കം ചെയ്ത ശേഷം ഉടന്‍തന്നെ പണികള്‍ നടത്തിയിരുന്നെങ്കില്‍ ഈ പ്രശ്‌നമുണ്ടാകുമായിരുന്നില്ല. ഇപ്പോള്‍ രണ്ടിടത്ത് വീടിന്റെ മതിലുകള്‍ തകര്‍ന്നു വീണിട്ടുണ്ട്.