പത്തനംതിട്ട ജില്ലയില്‍ ഇന്ന് 179 പേര്‍ക്ക് കോവിഡ്; മൂന്ന് മരണം സ്ഥിരീകരിച്ചു; 1306 പേര്‍ രോഗമുക്തരായി; ഏറ്റവുമധികം രോഗബാധിതര്‍ പന്തളത്ത്

പത്തനംതിട്ട: ജില്ലയില്‍ ഇന്ന് 179 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ഒരാള്‍ മറ്റ് സംസ്ഥാനത്തു നിന്നും വന്നതും 178 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരാണ്. ഇതില്‍ സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ലാത്ത രണ്ടു പേര്‍ ഉണ്ട്. ജില്ലയില്‍ ഇന്ന് 1306 പേര്‍ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 177913 ആണ്. പത്തനംതിട്ട ജില്ലക്കാരായ 5511 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 5294 പേര്‍ ജില്ലയിലും, 217 പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്. ജില്ലയില്‍ ആകെ 10130 പേര്‍ നിരീക്ഷണത്തിലാണ്. ഗവണ്‍മെന്റ് ലാബുകളിലും, സ്വകാര്യ ലാബുകളിലുമായി ഇന്ന് ആകെ 3928 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. 2114 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്. പ്രോഗ്രാം ഓഫീസര്‍മാരുടെയും മാനേജ്മെന്റ് ടീം ലീഡര്‍മാരുടെയും റിവ്യൂ മീറ്റിംഗ്, ജില്ലാ മെഡിക്കല്‍ ഓഫീസറുടെ ചേമ്പറില്‍ വൈകുന്നേരം 4.30ന് കൂടി.

Advertisements

ജില്ലയില്‍ ഇതുവരെ ആകെ 184598 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 177052 പേര്‍ സമ്പര്‍ക്കം മൂലം രോഗം സ്ഥിരീകരിച്ചവരാണ്. ഇന്ന് ജില്ലയില്‍ കോവിഡ്-19 ബാധിതരായ മൂന്നു പേരുടെ മരണം റിപ്പോര്‍ട്ട് ചെയ്തു.
1) ചെറുകോല്‍ സ്വദേശി (90) 07.10.2021ന് കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ വച്ച് മരണമടഞ്ഞു.
2) കോന്നി സ്വദേശി (60) 04.10.2021ന് പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ച് മരണമടഞ്ഞു.
3) കൊടുമണ്‍ സ്വദേശി (92) 07.10.2021 ന് പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ വച്ച് മരണമടഞ്ഞു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇന്ന് രോഗബാധിതരായവരുടെ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ തിരിച്ചുളള കണക്ക്:
ക്രമ നമ്പര്‍, തദ്ദേശസ്വയംഭരണസ്ഥാപനം, രോഗബാധിതരായവരുടെ എണ്ണം എന്ന ക്രമത്തില്‍:

  1. അടൂര്‍ 12
  2. പന്തളം 18
  3. പത്തനംതിട്ട 9
  4. തിരുവല്ല 8
  5. ആനിക്കാട് 2
  6. ആറന്മുള 4
  7. അരുവാപുലം 3
  8. അയിരൂര്‍ 4
  9. ചെറുകോല്‍ 1
  10. ചിറ്റാര്‍ 2
  11. ഏറത്ത് 2
  12. ഇലന്തൂര്‍ 2
  13. ഏനാദിമംഗലം 1
  14. ഇരവിപേരൂര്‍ 4
  15. ഏഴംകുളം 4
  16. എഴുമറ്റൂര്‍ 1
  17. കടമ്പനാട് 2
  18. കലഞ്ഞൂര്‍ 6
  19. കല്ലൂപ്പാറ 3
  20. കൊടുമണ്‍ 2
  21. കോയിപ്രം 3
  22. കോന്നി 2
  23. കൊറ്റനാട് 2
  24. കോട്ടാങ്ങല്‍ 2
  25. കോഴഞ്ചേരി 2
  26. കുളനട 8
  27. കുന്നന്താനം 2
  28. കുറ്റൂര്‍ 5
  29. മലയാലപ്പുഴ 4
  30. മല്ലപ്പളളി 3
  31. മല്ലപ്പുഴശേരി 2
  32. മെഴുവേലി 3
  33. നാറാണംമൂഴി 1
  34. നാരങ്ങാനം 1
  35. ഓമല്ലൂര്‍ 3
  36. പള്ളിക്കല്‍ 9
  37. പന്തളം തെക്കേക്കര 2
  38. പെരിങ്ങര 1
  39. പ്രമാടം 4
  40. പുറമറ്റം 2
  41. റാന്നി 2
  42. റാന്നി-പഴവങ്ങാടി 5
  43. റാന്നി-അങ്ങാടി 1
  44. റാന്നി-പെരുനാട് 1
  45. സീതത്തോട് 3
  46. തണ്ണിത്തോട് 1
  47. തോട്ടപ്പുഴശ്ശേരി 1
  48. തുമ്പമണ്‍ 1
  49. വടശ്ശേരിക്കര 3
  50. വളളിക്കോട് 1
  51. വെച്ചൂച്ചിറ 9

Hot Topics

Related Articles