കോഹ്ലിയുടെ വിക്കറ്റിനെച്ചൊല്ലി കലഹം..! സോഷ്യൽ മീഡിയയിൽ ഏറ്റുമുട്ടി ആരാധകർ; അമ്പയർക്കു തെറിവിളിപ്പൂരം

മുംബൈ: ന്യൂസിലൻഡിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിലേയ്ക്കു വിശ്രമത്തിന് ശേഷം മടങ്ങിയെത്തിയ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിയുടെ വിക്കറ്റിനെച്ചൊല്ലി സോഷ്യൽ മീഡിയയിൽ ട്രോൾ മഴ. അമ്പയുടെ കണ്ണ് മുതൽ മൂന്നാം അമ്പയർ വരെ സോഷ്യൽ മീഡയുടെ ആക്രമണത്തിന് ഇരയായിരിക്കുന്നത്. കോഹ്ലി പുറത്തായ രീതിയും, അമ്പയർ ഇതിന് ഔട്ട് വിളിച്ചതുമാണ് ആരാധകരെ ചൊടുപ്പിച്ചത്.

കോഹ്ലി അജാസ് പട്ടേലിന്റെ പന്തിൽ കൊഹ്ലി വിക്കറ്റിന് മുന്നിൽ കുടുങ്ങി പുറത്തായി എന്നായിരുന്നു ഓൺഫീൽഡ് അമ്പയറായ അനിൽ ചൗധരിയുടെ തീരുമാനം. എന്നാൽ പന്ത് പാഡിൽ കൊള്ളുന്നതിന് മുമ്പ് ബാറ്റിൽ കൊണ്ടിരുന്നു എന്ന് ഉറപ്പായിരുന്ന കൊഹ്ലി, ഓൺഫീൽഡ് അമ്പയറുടെ തീരുമാനം വന്നതിന് തൊട്ടുപിറകേ റിവ്യൂ ചെയ്തു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

റീപ്‌ളേയിൽ പന്ത് പാഡിൽ കൊള്ളുന്ന അതേ സമയത്ത് തന്നെയാണ് ബാറ്റിലും കൊള്ളുന്നത്. അതിനാൽ തന്നെ ഓൺഫീൽഡ് അമ്പയറുടെ തീരുമാനം മാറ്റാനുള്ള വ്യക്തമായ തെളിവുകൾ തന്റെ പക്കലില്ലെന്ന കാരണം ചൂണ്ടികാട്ടി ടി വി അമ്ബയറായ വിരേന്ദർ ശർമ്മ കൊഹ്ലി ഔട്ടാണെന്ന് വിധിച്ചു. ഓൺഫീൽഡ് അമ്പയറോട് തന്റെ പ്രതിഷേധം വ്യക്തമാക്കിയ ശേഷമാണ് കൊഹ്ലി ഗ്രൗണ്ട് വിട്ടത്. ക്രിക്കറ്റിൽ സംശയത്തിന്റെ ആനുകൂല്യം ബാറ്റർക്ക് നൽകണമെന്നാണ് ഐ സി സി നിയമം. എന്നാൽ കൊഹ്ലിയുടെ കാര്യത്തിൽ അതും നടപ്പായില്ല.

ഇന്ത്യൻ നായകന് പിന്തുണയുമായി നിരവധി ക്രിക്കറ്റ് വിദഗ്ദ്ധരും മുൻ താരങ്ങളും വന്നിരുന്നു. ഏറ്റവും ഒടുവിലായി എത്തിയത് മുൻ ഇംഗ്‌ളണ്ട് നായകൻ മൈക്കൽ വോണാണ്. കൊഹ്ലി ഔട്ടാകുന്ന വീഡിയോ റീട്വീറ്റ് ചെയ്ത വോൺ ‘നോട്ട് ഔട്ട് ‘ എന്ന് കമന്റും ചെയ്തിട്ടുണ്ട്. വോണിനെ കൂടാതെ മുൻ ഇന്ത്യൻ താരങ്ങളായ ആകാശ് ചോപ്ര, വസീം ജാഫർ, പാർത്ഥിവ് പട്ടേൽ എന്നിവരും തങ്ങളുടെ വിയോജിപ്പ് വ്യക്തമാക്കി.

Hot Topics

Related Articles