കോട്ടയം :പ്രശസ്തമായ രവിവർമ ചിത്രങ്ങളിലെ സ്ത്രീ കഥാപാത്രങ്ങളെ അതേ പടി തങ്ങളുടെ അംഗങ്ങളിലൂടെ പുനരാവിഷ്‌കരിച്ച് അവതരിപ്പിക്കുകയായിരുന്നു.ദമയന്തിയും, കാദംബരിയും ഉൾപ്പെടെ ഒൻപതോളം സ്ത്രീ കഥാപാത്രങ്ങൾക്ക് ജീവൻ കൊടുത്ത് ഇന്നർ വീൽ ക്ലബ് അംഗങ്ങൾ അവതരിപ്പിച്ചപ്പോൾ കാണികളുടെ മനം കുളിർത്തു.
ഇന്നർ വീൽ പ്രസിഡൻ്റ് അഞ്ജന അരവിന്ദൻ്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിന് റോട്ടറി ക്ലബ്ബ് പ്രസഡണ്ട് ഡോ പി ബിജു, സെക്രട്ടറി ഷെറി കെ മാത്യു, മുതിർന്ന അംഗം കുര്യൻ പി മാണി, പ്രവീൺ തോമസ്,ഇന്നർ വീൽ ക്ലബ്ബ് സെക്രട്ടറി മിനി ചെറിയാൻ , വൈസ് പ്രസിഡൻ്റ് ഷീബാ കെ തരകൻ, ജെനി ലെജി എന്നിവർ ആശംസ നേർന്നു സംസാരിച്ചു. സർവീസിൽ നിന്നു വിരമിച്ച ശേഷം നൃത്തത്തിൽ അരങ്ങേറ്റം കുറിച്ച ലക്ഷ്മി ശ്രീകുമാർ, ഷൈലജ രഞ്ജിത്ത് എന്നിവരെ ചടങ്ങിൽ ആദരിച്ചു