ലോക പരിസ്ഥിതി ദിനം : വൃക്ഷത്തൈനടലിലും പുതുമ കണ്ടെത്തി ജില്ലാ പോലീസ് : പോലീസ് മേധാവി കെ.കാർത്തിക് വൃക്ഷത്തൈനട്ടു 

കോട്ടയം: ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കോട്ടയം ജില്ലാ പോലീസിന്റെ നേതൃത്വത്തിൽ നടന്ന വൃക്ഷത്തൈനടലിന്റെ ഉദ്ഘാടനം ജില്ലാ പോലീസ് മേധാവി കെ.കാർത്തിക് വൃക്ഷത്തൈനട്ട് നിര്‍വഹിച്ചു. കോട്ടയം പോലീസ് പരേഡ് ഗ്രൗണ്ടിൽ വച്ച് നടന്ന വൃക്ഷത്തൈനടൽ  ഇത്തവണ വളരെ വ്യത്യസ്തമായ രീതിയിലാണ് ജില്ലാ പോലീസ്  നടത്തിയത്. ജില്ലയിലെ എല്ലാ ഡിവൈഎസ്പി മാരെയും, എസ്.എച്ച്.ഓ മാരെയും, മറ്റ് പോലീസ് ഉദ്യോഗസ്ഥരെയും  ഉൾപ്പെടുത്തിയായിരുന്നു പരിപാടി സംഘടിപ്പിച്ചത്. വിവിധ ഇനത്തിൽപ്പെട്ട ഫലവൃക്ഷങ്ങളുടെ 74 തൈകളാണ് പരേഡ് ഗ്രൗണ്ടിന്റെ വശങ്ങളിലായി നട്ടുപിടിപ്പിച്ചത്. പോലീസുദ്യോഗസ്ഥരുടെ പേരുകളിൽ അതാത് ഓഫീസർമാർ വൃക്ഷ തൈകൾ നടുകയായിരുന്നു. ഇതിനാൽ ഓരോ വ്യക്തികളും അവരവരുടെ പേരുകൾ ആലേഖനം ചെയ്ത വൃക്ഷത്തൈകളാണ് നട്ടത്. ഇങ്ങനെ ചെയ്യുന്നതോടുകൂടി ഇത് താനാണ് നട്ടതെന്ന അഭിമാനത്തോടുകൂടി വൃക്ഷ തൈകള്‍ സംരക്ഷിക്കുന്നതിനും, അവ നശിച്ചു പോകാതെ പരിപാലിക്കുന്നതിനും പോലീസ് ഉദ്യോഗസ്ഥർക്ക് പ്രചോദനമാവുകയും, ഇങ്ങനെ പ്രകൃതി സ്നേഹം വളർത്തിയെടുക്കുന്നതിനും, ഇത് പൊതുജനങ്ങളിലേക്ക് എത്തിക്കുന്നതിനുമാണ് ഈ വർഷത്തെ പരിസ്ഥിതി ദിനം ജില്ലാ പോലീസ് ഇത്തരത്തിൽ സംഘടിപ്പിച്ചതെന്നും  എസ്.പി പറഞ്ഞു. ചടങ്ങിൽ അഡീഷണൽ എസ്.പി വി.സുഗതൻ, ജില്ലയിലെ മറ്റ് ഡിവൈഎസ്പി മാർ, എസ്.എച്ച്.ഓ മാർ മറ്റു പോലീസ് ഉദ്യോഗസ്ഥർ തുടങ്ങിയവരും പങ്കെടുത്തു.

Advertisements

കോട്ടയം പുതുപ്പള്ളി ചാലുങ്കൽപ്പടിയിൽ ഓടയിൽ യുവാവിൻ്റെ മൃതദേഹം കണ്ടെത്തിയ സംഭവം : ഹെൽമറ്റ് തലയിലിരുന്നിട്ടും തലയ്ക്ക് ഗുരുതര പരിക്ക് : ഇത്തിത്താനം സ്വദേശിയുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുകൾ 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കോട്ടയം : കോട്ടയം പുതുപ്പള്ളി ചാലുങ്കൽപ്പടിയിൽ ബുള്ളറ്റ് റോഡിൽ മറിഞ്ഞു യുവാവ് മരിച്ച സംഭവത്തിൽ ദുരൂഹത ആരോപിച്ച് കുടുംബവും ബന്ധുക്കളും. കുറിച്ചി  ഇത്തിത്താനം ചേക്കേപ്പറമ്പിൽ രഘൂത്തമൻ്റെ മകൻ വിഷ്ണു രാജി(30) ൻ്റെ മരണത്തിൽ ദുരൂഹത ആരോപിച്ചാണ് ബന്ധുക്കൾ രംഗത്ത് എത്തിയത്. പരുമലയിൽ ജോലിചെയ്യുന്ന വിഷ്ണുരാജിന്റെ മൃതദേഹം പുതുപ്പള്ളി ഭാഗത്ത് കണ്ടെത്തിയതിൽ ദുരൂഹതയുണ്ട് എന്നാണ് പ്രധാന ആരോപണം. ബൈക്കിൽ സഞ്ചരിച്ചിരുന്ന വിഷ്ണു ഹെൽമെറ്റ് ധരിച്ചിരുന്നു. എന്നാൽ വിഷ്ണുവിൻറെ തലക്കേറ്റ മാരകമായ പരിക്കാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. പുറമേ മുറിവുകളൊന്നുമില്ലെങ്കിലും , തലയോട്ടി തകരുന്നതിന് കാരണമായ ക്ഷതം ഏറ്റിട്ടുണ്ട്. ഇതാണ് നാട്ടുകാരും  ബന്ധുക്കളും ദുരൂഹത ആരോപിക്കുന്നതിന്റെ പ്രധാന കാരണം. 

പുതുപ്പള്ളി ചാലുങ്കപ്പടിയിലെ വളവിലാണ് വിഷ്ണു സഞ്ചരിച്ച ബുള്ളറ്റ് മറിഞ്ഞ നിലയിൽ കണ്ടെത്തിയത്. രാവിലെ നടക്കാൻ ഇറങ്ങിയ യാത്രക്കാരാണ് അപകട വിവരമറിഞ്ഞത്. തുടർന്ന് ഇവർ നടത്തിയ പരിശോധനയിൽ ഓടയ്ക്കുള്ളിൽ നിന്നും വിഷ്ണുരാജിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു. തുടർന്ന് നാട്ടുകാർ വിവരം കോട്ടയം ഈസ്റ്റ് പൊലീസിൽ അറിയിച്ചു.  പോലീസ് സംഘം സ്ഥലത്ത് എത്തി പരിശോധന നടത്തി. വിഷ്ണുരാജിന്റെ ബുള്ളറ്റിന്റെ പിൻഭാഗത്ത് ക്രാഷ് ഗാർഡുകൾ ചളുങ്ങിയതായി കണ്ടെത്തിയിട്ടുണ്ട്. ഇത് മറ്റേതെങ്കിലും വാഹനം ഇടിച്ചതാണോ എന്ന് സംശയിക്കുന്നുണ്ട്. ഇത്തരത്തിൽ ഏതെങ്കിലും വാഹനം ഇടിച്ചാണോ ഇയാൾ ഓടയിൽ വീണതെന്ന് പരിശോധിക്കുമെന്ന് ഈസ്റ്റ് പൊലീസ് അറിയിച്ചു.  സംഭവത്തിൽ കേസെടുത്ത പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

മൃതദേഹം ഇൻക്വസ്റ്റും പോസ്റ്റുമോർട്ടവും അടക്കമുള്ള നടപടികൾ പൂർത്തിയാക്കി ബന്ധുക്കൾക്ക് വിട്ടു നൽകും. സംസ്കാരം നാളെ ജൂൺ ആറ് വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടിന് വീട്ടുവളപ്പിൽ നടക്കും. ഭാര്യ: അർച്ചന ചെങ്ങളം.  

Hot Topics

Related Articles