കുറവിലങ്ങാട് : മണ്ണയ്ക്കനാട് ഹോളിക്രോസ് സ്പെഷൽ സ്കൂളിനു വീണ്ടും അഭിമാന നേട്ടം. ഈ സ്കൂളിലെ വിദ്യാർത്ഥി ആദർശ് സണ്ണി ലോക സ്പെഷൽ ഒളിംപിക്സിൽ ഫുട്ബോളിൽ ഇന്ത്യയെ പ്രതിനിധീകരിക്കും. ജൂൺ 12 മുതൽ 27 വരെ ജർമനിയിലെ ബെർലിനിലാണ് സ്പെഷൽ ഒളിംപിക്സ് നടക്കുന്നത്.
സ്കൂൾ പ്രിൻസിപ്പലും സ്പെഷൽ ഒളിംപിക്സ് ഇന്ത്യ പ്രോഗ്രാം മാനേജരുമായ സിസ്റ്റർ റാണി ജോ, കായിക പരിശീലകൻ ജോസ് സന്തോഷ് എന്നിവരുടെ പ്രോത്സാഹനമാണ് ആദർശ് സണ്ണിക്ക് നേട്ടമൊരുക്കിയത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വിവിധ ഘട്ടങ്ങളിലായി ഹരിയാന, ഗുജറാത്ത്, നോയിഡ എന്നിവിടങ്ങളിൽ നടന്ന ക്യാംപുകളിൽ പങ്കെടുത്ത അറുനൂറിലധികം വിദ്യാർത്ഥികളിൽ നിന്നാണ് ആദർശ് സണ്ണിയെ തിരഞ്ഞെടുത്തത്. വാക്കാട് പുൽപ്രയിൽ സണ്ണിയുടെയും ഷൈലയുടെയും മകനാണ്. 10 വർഷമായി ഹോളിക്രോസ് സ്പെഷൽ സ്കൂൾ വിദ്യാർത്ഥിയായ ആദർശിന്റെ ഫുട്ബാളിലുള്ള കഴിവ് തിരിച്ചറിഞ്ഞ് പരിശീലിപ്പിക്കുകയായിരുന്നുവെന്ന് സിസ്റ്റർ റാണി ജോ പറഞ്ഞു.
ജൂൺ 5 ന് സ്കൂളിൽ യാത്രയയപ്പ് നൽകും. മോൻസ് ജോസഫ് എംഎൽഎ പങ്കെടുക്കും. ജൂൺ 7 മുതൽ 11 വരെ ഡൽഹിയിൽ നടക്കുന്ന ക്യാംപിനു ശേഷം 12 ന് ജർമനിയിലേക്ക് യാത്രയാകും. 210 പേരടങ്ങുന്നതാണ് ഇന്ത്യൻ ടീം. ജില്ലയിൽ നിന്നു 8 കുട്ടികൾ ഫുട്ബോൾ ടീമിലുണ്ട്.