ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ : ഇന്ത്യയ്ക്ക് ടോസ് ; ബൗളിംങ്ങ് തിരഞ്ഞെടുത്തു 

ഓവൽ : ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഓസ്ട്രേലിയയ്ക്ക് എതിരെ ടോസ് നേടിയ ഇന്ത്യ ബൗളിങ്ങ് തിരഞ്ഞെടുത്തു. മൂന്നു പേസർമാരും ഒരു പേസ് ബൗളിംങ്ങ് ഓൾ റൗണ്ടറുമായാണ് ഇന്ത്യ ഇറങ്ങുന്നത്. ശ്രീ കാർ ഭരതാണ് ഇന്ത്യയുടെ വിക്കറ്റ് കീപ്പർ. ജഡേജയാണ് സ്പിൻ കോമ്പിനേഷനായി ടീമിൽ ഇടം നേടിയത്. മുഹമ്മദ് ഷമിയും , മുഹമ്മദ് സിറാജും , ഉമേഷ് യാദവും പേസ് നിരയെ നയിക്കുമ്പോൾ ഷാർദൂൽ താക്കൂറാണ് പേസ് ബൗളിംങ് ഓൾ റൗണ്ടർ. ശുഭ്മാൻ ഗിലും , രോഹിത് ശർമ്മയും ഓപ്പണിങ്ങിന് ഇറങ്ങുമ്പോൾ , ചേതേശ്വർ പുജാര രണ്ടാം വിക്കറ്റിലും , വിരാട് കോഹ്ലി മൂന്നാമതും , അജിൻകെ രഹാനേ നാലാമതും ഇറങ്ങും. 

Hot Topics

Related Articles