ലോക യുദ്ധഭീഷണി ഉയരുന്നു : റഷ്യൻ യുദ്ധ വിമാനങ്ങള്‍ സ്‌കോട്ട്ലാൻഡിന്റെ ആകാശത്ത് : തുരത്തിയോടിച്ചു ബ്രിട്ടീഷ് വിമാനങ്ങൾ 

ലണ്ടൻ: മറ്റൊരു മഹായുദ്ധം അടുത്തെത്തിയെന്ന് ആശങ്ക പരത്തിക്കൊണ്ട് റഷ്യൻ യുദ്ധ വിമാനങ്ങള്‍ സ്‌കോട്ട്ലാൻഡിന്റെ ആകാശത്ത്. നാറ്റോ സഖ്യത്തിന്റെ വടക്കൻ വ്യോമാതിര്‍ത്തിക്കുള്ളില്‍ എത്തിയ രണ്ട് റഷ്യൻ വിമാനങ്ങളെ ബ്രിട്ടീഷ് വ്യോമസേനയുടെ വിമാനങ്ങള്‍ തുരത്തിയോടിച്ചു. അന്തര്‍വാഹിനികളുടെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാൻ കഴിവുള്ള ഉപകരണങ്ങള്‍ ഘടിപ്പിച്ച്‌ ടി യു – 142 ബെയര്‍-എഫ്, ടി യു – 142 ബെയര്‍ ജെ എന്നീ വിമാനങ്ങളായിരുന്നു ബ്രിട്ടീഷ് അതിര്‍ത്തിക്കുള്ളില്‍ എത്തിയത്.

Advertisements

റഷ്യയും പാശ്ചാത്യ ശക്തികളും തമ്മിലുള്ള സംഘര്‍ഷം കനത്തു വരുന്നതിനിടയില്‍ ഇത് രണ്ടാം തവണയാണ് റഷ്യൻ യുദ്ധ വിമാനങ്ങള്‍ നാറ്റോയുടെ വ്യോമാതിര്‍ത്തിക്ക് സമീപമെത്തുന്നത്. നാറ്റോയുടെ കിഴക്കൻ അതിര്‍ത്തി സംരക്ഷിക്കുന്നതിനുള്ള പ്രവര്‍ത്തനത്തിനിടെ കഴിഞ്ഞ നാല് മാസക്കാലത്തിനിടയില്‍ റോയല്‍ എയര്‍ഫോഴ്സ് വിമാനങ്ങള്‍ 50 ല്‍ അധികം തവണയാണ് റഷ്യൻ വിമാനങ്ങളുമായി നേര്‍ക്ക് നേര്‍ വന്നിട്ടുള്ളത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇന്നലെ രാവിലെ ഷെറ്റ്ലാന്ദ് ദ്വീപുകള്‍ക്ക് സമീപത്ത് കൂടിയായിരുന്നു റഷ്യൻ വിമാനങ്ങള്‍ പറന്നത്. ഉടനടി തന്നെ ബ്രിട്ടീഷ് വ്യോമ സേനയുടെ ടൈഫൂൻ ജെറ്റുകള്‍ പറന്നുയര്‍ന്നു. നിമിഷങ്ങളുടെ അറിയിപ്പില്‍, ശത്രുക്കള്‍ക്ക് നേരെ പ്രതിരോധം തീര്‍ക്കാൻ ബ്രിട്ടീഷ് വ്യോമസേന സജ്ജമാണെന്ന് സേനാവൃത്തങ്ങള്‍ അറിയിച്ചു. ദൗത്യം പൂര്‍ത്തിയാകുന്നത് വരെ വോയേജര്‍, വിമാനവേധ ടാങ്കുകളും സജ്ജമാക്കി നിര്‍ത്തിയിരുന്നു.

അതേസമയം, തങ്ങളുടെ അതിര്‍ത്തി ലംഘിച്ചെത്തിയ ഒരു നോര്‍വീജിയൻ പട്രോള്‍ വിമാനത്തെ തുരത്താൻ രാവിലെ ഒരു മിഗ് -29 അയച്ചതായി റഷ്യ അറിയിച്ചു. റഷ്യൻ വിമാനം എത്തിയതോടെ നോര്‍വീജിയൻ വിമാന്മ് പിന്തിരിയുകയായിരുന്നു എന്നും റഷ്യൻ വൃത്തങ്ങള്‍ പറഞ്ഞു. അന്താരാഷ്ട്ര നിയമങ്ങള്‍ക്കനുസൃതമായി തന്നെയായിരുന്നു തങ്ങളുടെ വിമാനം പ്രതിരോധം തീര്‍ത്തതെന്നും, രാജ്യാതിര്‍ത്തി ലംഘിച്ചിട്ടില്ലെന്നും റഷ്യൻ വൃത്തങ്ങള്‍ അവകാശപ്പെടുന്നു.

നാറ്റോ സഖ്യാംഗമായ നോര്‍വെ റഷ്യയുമായി അതിര്‍ത്തി പങ്കിടുന്ന രാജ്യാമാണ്. ബാരെന്റ്സ് കടലില്‍ നോര്‍വേയും റഷ്യയും സമുദ്രാതിര്‍ത്തിയും പങ്കിടുന്നുണ്ട്. വടക്കൻ യൂറോപ്പിലേക്കുള്ള റഷ്യൻ അധിനിവേശത്തിന് ഏറ്റവും വലിയ തടസ്സവും നോര്‍വേ തന്നെയാണ്. അതിനിടയില്‍ നാറ്റോയുടെ കിഴക്കൻ അതിര്‍ത്തി സംരക്ഷിക്കാൻ എസ്റ്റോണിയയിലെ വ്യോമകേന്ദ്രത്തില്‍ തമ്ബടിച്ചിട്ടുള്ള ബ്രിട്ടീഷ് എയര്‍ഫോഴ്സ് വിമാനങ്ങള്‍ ഇതിനോടകം തന്നെ അമ്ബതിലേറെ തവണ റഷ്യൻ വിമാനങ്ങളെ അതിര്‍ത്തിക്കടുത്തു നിന്നും തുരത്തിയോടിച്ചിട്ടുണ്ട്.

Hot Topics

Related Articles