ലോകകപ്പ് ഫൈനൽ: ഇന്ത്യയ്ക്ക് ആദ്യ വിക്കറ്റ് നഷ്ടം; നാലു റണ്ണുമായി ഗിൽ പുറത്ത്

അഹമ്മദാബാദ്: ലോകകപ്പ് ഫൈനലിൽ ബാറ്റിംങ് ആരംഭിച്ച ഇന്ത്യയ്ക്ക് തിരിച്ചടി. ആദ്യ വിക്കറ്റ് നഷ്ടമായി. നാലു റണ്ണുമായി ശുഭ്മാൻ ഗിൽ പുറത്തായി. നാല് ഓവറിൽ ടീം സ്‌കോർ 30 റണ്ണിൽ നിൽക്കെയാണ് സ്റ്റാർക്കിന് വിക്കറ്റ് നൽകി ഗിൽ പുറത്തായത്. നിലവിൽ കോഹ്ലിയും , 31 റണ്ണുമായി രോഹിത്തുമാണ് ക്രീസിൽ. ലോകകപ്പ് ഫൈനലിൽ ടോസ് നേടിയ ഓസ്ല്‌ട്രേലിയ ബൗളിംങ് തിരഞ്ഞെടുക്കുകയായിരുന്നു. ഇന്ത്യ ബാറ്റ് ചെയ്യും. ടോസ് നേടിയ ഓസ്‌ട്രേലിയൻ ക്യാപ്്റ്റൻ പാറ്റ് കമ്മിൻസ് ഇന്ത്യയെ ബാറ്റിംങ്‌ന് ക്ഷണിക്കുകയായിരുന്നു. ഇന്ത്യൻ ടീമിൽ മാറ്റങ്ങൾ ഒന്നുമില്ല. കഴിഞ്ഞ പത്ത്് മത്സരങ്ങളും വിജയിച്ച ആത്മവിശ്വാസത്തിലാണ് ഇന്ത്യ. തുടർച്ചയായ എട്ട് വിജയമാണ് ഫൈനലിൽ പന്തെറിയുമ്പോൾ ഓസ്‌ട്രേലിയയുടെ കരുത്ത്. ഇന്ത്യയ്ക്ക് വേണ്ടി രോഹിത് ശർമ്മയും, ശുഭ്മാൻ ഗില്ലും ഇന്നിംങ്‌സ് ഓപ്പൺ ചെയ്യും.

Advertisements

Hot Topics

Related Articles