തൃശ്ശൂർ: കുന്നംകുളം പൊലീസ് സ്റ്റേഷനിൽ യൂത്ത് കോൺഗ്രസ് നേതാവിനെ ക്രൂരമായി മർദിച്ച കേസിൽ പ്രതികളായ പൊലീസുകാർക്ക് രക്ഷാകവചം ഒരുക്കി പൊലീസ്. കേസിൽ ശക്തമായ വകുപ്പുകൾ ഒഴിവാക്കി, ഒരു വർഷം മാത്രം തടവ് ലഭിക്കാവുന്ന ഐപിസി 323 (കൈകൊണ്ട് അടിച്ചത്) എന്ന വകുപ്പ് മാത്രമാണ് ചുമത്തിയത്.രണ്ട് വർഷത്തെ നിയമ പോരാട്ടത്തിന് ശേഷമാണ് വിവരാവകാശ കമ്മീഷന്റെ ഉത്തരവിനെ തുടർന്ന് മർദനത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നത്. എന്നാൽ, ദൃശ്യങ്ങൾ പുറത്തുവന്നിട്ടും പ്രതികൾക്കെതിരെ പേരിന് മാത്രം നടപടിയാണ് ഉണ്ടായത്.
സംഭവത്തിൽ പ്രതികളായ നാല് പൊലീസുകാരായ അന്വേഷണ റിപ്പോർട്ടിൽ കുറ്റക്കാരായി ചൂണ്ടിക്കാണിച്ചിരിക്കുന്നത്എസ്.ഐ. ന്യൂമാൻ, സീനിയർ സി.പി.ഒ ശശിധരൻ, സി.പി.ഒ മാരായ സന്ദീപ്, സജീവ് എന്നിവർ യൂത്ത് കോൺഗ്രസ് ചൊവ്വന്നൂർ മണ്ഡലം പ്രസിഡന്റ് വി.എസ്. സുജിത്തിനെ ഇവർ സ്റ്റേഷനിൽ വെച്ച് ക്രൂരമായി മർദിച്ചതായി എ.സി.പി കെ.സി. സേതു സമർപ്പിച്ച അന്വേഷണ റിപ്പോർട്ട് വ്യക്തമാക്കുന്നു.അതേസമയം, പ്രതികൾക്കെതിരെ വകുപ്പുതല ശിക്ഷയായി 3 വർഷത്തേക്ക് പ്രമോഷൻ തടയുകയും, 2 വർഷത്തേക്ക് ഇൻക്രിമെന്റ് തടയുകയും ചെയ്തിട്ടുണ്ട്. ഇതിൽപ്പുറം ഇനി വകുപ്പുതല നടപടി സാധ്യമല്ലെന്ന് പൊലീസിന് ലഭിച്ച നിയമോപദേശം. തുടർ നടപടി കോടതിയുടെ വിധി പ്രകാരമായിരിക്കുമെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.സംഭവത്തിൽ പ്രതിഷേധം കടുപ്പിക്കാനൊരുങ്ങി കോൺഗ്രസ്. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് ഇന്ന് ഡിസിസി ഓഫിസിൽ വെച്ച് സുജിത്തിനെ നേരിൽ കാണും.’പ്രതികളായ പൊലീസുകാരെ സർവീസിൽ നിന്ന് മാറ്റുന്നതുവരെ പോരാട്ടം തുടരും എന്ന് സുജിത്ത് പറഞ്ഞു.’ശക്തമായ നടപടി ഉണ്ടാകാതെ പോകുന്ന സാഹചര്യത്തിൽ, സെപ്റ്റംബർ 10-ന് കുറ്റക്കാരായ പൊലീസുകാർ ജോലി ചെയ്യുന്ന സ്റ്റേഷനുകളിലേക്ക് പ്രതിഷേധവുമായി എത്തും” എന്നാണ് ഡിസിസി പ്രസിഡന്റ് മുന്നറിയിപ്പ് നൽകിയത്.