യുവപ്രതിഭകൾക്കും മികച്ച യൂത്ത് ക്ലബ്ബുകൾക്കും പുരസ്‌കാരം ; അപേക്ഷ 20 വരെ

കോട്ടയം:
സംസ്ഥാന യുവജനക്ഷേമ ബോർഡ് യുവജനങ്ങൾക്കായി ഏർപ്പെടുത്തിയ സ്വാമി വിവേകാനന്ദൻ യുവപ്രതിഭ പുരസ്‌കാരത്തിനും മികച്ച യൂത്ത് ക്ലബ്ബുകൾക്ക് നൽകുന്ന അവാർഡിനും അപേക്ഷ നൽകാനുള്ള തീയതി നവംബർ 20 വരെ ദീർഘിപ്പിച്ചു.
പുരസ്‌ക്കാരത്തിന് അർഹരാകുന്നവർക്ക് 50,000 രൂപയും പ്രശസ്തി പത്രവും പുരസ്‌കാരവും നൽകും. ജില്ലാതലത്തിൽ തെരഞ്ഞെടുക്കപ്പെടുന്ന മികച്ച ക്ലബ്ബിന് 30,000 രൂപയും പ്രശസ്തി പത്രവും പുരസ്‌കാരവും നൽകും. മാർഗനിർദേശങ്ങളും അപേക്ഷ ഫോമും അതത് ജില്ലാ യുവജന കേന്ദ്രങ്ങളിലും www.ksywb.kerala.gov.in എന്ന വെബ്സൈറ്റിലും ലഭിക്കും. ഫോൺ: 0481-2561105

Hot Topics

Related Articles