പരാതി നൽകിയിട്ടും പരിഹാരമില്ല; സോമാറ്റോ ഡെലിവറി തൊഴിലാളികൾ പ്രത്യക്ഷ സമരത്തിലേക്ക്

കോട്ടയം : കോട്ടയം ജില്ലയിലെ സോമാറ്റോ ഡെലിവറി തൊഴിലാളികൾ വിവിധ ആവശ്യങ്ങൾ നേടിയെടുക്കുന്നതിനായി 23ആം തീയതി പ്രത്യക്ഷ സമരത്തിലേക്ക് കടക്കുന്നു. മാർച്ച്‌ 23ആം തീയതി രാവിലെ 6 മുതൽ വൈകിട്ട് 12 വരെയാണ് സൂചന പണിമുടക്ക് നടത്തുക. 18 മണിക്കൂർ ആപ്പ് ഓഫ് ലൈൻ ആക്കി ലോഗൗട്ട് സമരവും നടത്തുന്നതാണ്. ഇവരുടെ വിവിധ ആവശ്യങ്ങൾ നേടിയെടുക്കുന്നതിനായി ലേബർ ഓഫീസിലും പരാതി നൽകിയിരുന്നു. എന്നാൽ ഇതുമായി ബന്ധപ്പെട്ട് നടപടികളൊന്നും ഉണ്ടാകാത്ത സാഹചര്യത്തിലാണ് സൂചനാ പണിമുടക്കിലേക്ക് കടക്കാൻ തീരുമാനിച്ചത്.

ഒരു കിലോമീറ്ററിനു ഓർഡർ പേ 10 രൂപയായി ഉയർത്തുക, ആദ്യ 10മിനിറ്റ് കാത്തിരിപ്പ് സമയത്തിന് ശേഷം എല്ലാ ഓഡർകൾക്കും ഓരോ മിനിറ്റിനും 1രൂപ വിതം നൽക്കുക, ഫുൾഡേ ഷെഡിയുളുകളിൽ സ്ഥിരമായി ജോലി ചെയ്യുന്ന റൈഡർമ്മാർക് 30മിനിറ്റ് ഉച്ചഭക്ഷണവും അത്താഴ ഭക്ഷണത്തിനുമുള്ള ഇടവേളകൾ അനുവദിക്കുക, മുഴുവൻ ദിവസത്തെ ഇൻസെൻ്റിവ് നേടുന്നതിനുള്ള ജോലി സമയം 14മണിക്കൂറിൽ നിന്ന് 9മണിക്കൂറാ യി കുറയ്ക്കുക, അനുവാര്യമായ ആശുപത്രി ചിലവുകൾ നിറവേറ്റുന്നതിന് ഇന്ധന വാഹന പരിപാലന അലവൻസുകൾ നൽകുന്നത്തിനോടൊപ്പം അപകട ഇൻഷുറൻസ് 1ലക്ഷത്തിൽ നിന്നും 10ലക്ഷം ആയി ഉയർത്തുക, ഔട്ട്ഓഫ് സോൺ മേഖലയിലുള്ള എല്ലാ ഓഡറുകൾക്കും റിട്ടേൺ പേ നിർബന്ധം ആക്കുക, ഏറ്റവും കുറഞ്ഞ റിട്ടേൻ ദൂരം 6കിലോമീറ്ററായി നിജപ്പെടുത്തുകയും കുറഞ്ഞ റീട്ടെൻ പേ 6രൂപ നൽകുക, കുടാതെ മിനിമം റിട്ടേൻ കഴിയുന്ന ഓരോ കിലോമീറ്റർനും 1രൂപ വിതം നൽകുക, കോട്ടയം, സക്രാന്തി, ഏറ്റുമാനൂർ മേഖലകളിലേക്കുള്ള പുതിയ ഡെലിവറി പങ്കാളികളുടെ പ്രവേശനം റെഫറിങ് സിസ്റ്റത്തിലൂടെ മാത്രം നടപ്പാക്കുക, ഒരു ദിവസം 9മണിക്കൂർ ജോലി ചെയ്യുന്നതിന് മിനിമം വേതനം 1500രൂപ നൽകുമെന്ന് ഉറപ്പ് നൽകുക, വരാനിരിക്കുന്ന സ്ലോട്ട്കൾ 1മണിക്കൂർ മുന്നേ റെദ് ആക്കാൻ ഡെലിവറി പങ്കാളിയെ അനുവാദിക്കുക, ക്യാഷ് ലിമിറ്റ് മിനിമം 2500ആയി ഉയർത്തുക കൂടാതെ പോക്കറ്റ് ലിമിറ്റ് ഷോട്ട് ബ്ലോക്ക് ആക്കുന്നത് അടുത്ത ഓഡർ അസൈൻ ചെയ്യുന്നത് വരെ ഓൺലൈനിൽ തുടരാൻ അനുവദിക്കുക തുടങ്ങിയവയാണ് ഇവരുടെ ആവശ്യങ്ങൾ.

Hot Topics

Related Articles