കോട്ടയം :ആതുര സേവന രംഗത്ത് മികച്ച സേവനങ്ങൾ കാഴ്ച വെയ്ക്കുന്ന കോട്ടയം കിംസ് ഹെൽത്ത് ആശുപത്രിയിൽ വിപുലീകരിച്ച അത്യാഹിത,ട്രോമ വിഭാഗത്തിന്റെ ഔദ്യോഗിക ഉത്ഘാടനവവും അനുബന്ധ പരിപാടികളും കിംസ് ഹെൽത്ത് ആശുപത്രി ട്രോമ കെയർ ടീം ന്റെ നേതൃത്വത്തിൽ നടന്നു.
കിംസ്ഹെൽത്ത് മെഡിക്കൽ സുപ്രണ്ട് ഡോ. ജൂഡ് ജോസഫ്, ഹോസ്പിറ്റൽ അഡ്മിനിസ്ട്രേറ്റർ ശ്രീ, പ്രകാശ് മാത്യു, എമർജൻസി വിഭാഗം മേധാവി ഡോ. പ്രതീഷ് രാജ്,
ഡോ. ജെഫർസൺ ജോർജ് ( ഓർത്തോ വിഭാഗം ),
ഡോ. ഐറിൻഡ് മത്തായി ( ജനറൽ സർജൻ )എന്നിവർ ആശംസപ്രസംഗം നടത്തിയ പരിപാടിയിൽ എല്ലാവിഭാഗങ്ങളിലെയും ഡോക്ടർമാരും ആശുപത്രി അംഗങ്ങളും പങ്കെടുത്തു
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വാഹനാപകടങ്ങളിലും മറ്റും സംഭവിക്കുന്ന ഒടിവുകൾ, അതിനോട് അനുബന്ധിച്ചു സംഭവിക്കാൻ സാധ്യതയുള്ള മസ്തിഷ്ക ക്ഷതം, വാരിയെല്ലുകൾക്കും ശ്വാസകോശങ്ങൾക്കും ഉണ്ടാകുന്ന ക്ഷതം, വയറിനുള്ളിലെ ആന്തരിക അവയവങ്ങൾക്കുണ്ടാകാവുന്ന ക്ഷതം ഇവയെല്ലാം ഒന്നിച്ചു കൈകാര്യം ചെയ്യാൻ പ്രാപ്തമായ ആധുനിക സജ്ജീകരണങ്ങളോടുകൂടിയ ട്രോമ കെയർ സംവിധാനങ്ങളും പരിചയസംബന്നരായ ഡോക്ടർമാരുടെ സേവനവും ഇനിമുതൽ കോട്ടയം കിംസ് ഹെൽത്ത് ആശുപത്രിയിൽ 24 മണിക്കൂറും ലഭ്യമാണ്.
സർജറി ആവശ്യം വരുന്ന രോഗികൾക്ക് 24*7 ഓപ്പറേഷൻ തീയേറ്റർ,തുടർ ചികിത്സക്ക് ലെവൽ 3 ഐസിയു സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്.
ട്രോമ കെയർ യൂണിറ്റിന് എല്ലാ രീതിയിലുമുള്ള പിന്തുണയും നൽകിക്കൊണ്ട് ഞായറാഴ്ച്ചകളിലും ജനറൽ മെഡിസിൻ , ശിശുരോഗം, ഗൈനകോളജി, ത്വക്ക് രോഗം , ഓർത്തോപിടിക്സ്, പൾമോനോളജി, ജനറൽ സർജറി തുടങ്ങിയ വിഭാഗങ്ങളുടെ വിദഗ്ദ്ധ സേവനം ആശുപത്രി അധികൃതർ ലഭ്യമാക്കിയിട്ടുണ്ട്.
എമർജൻസി & ട്രോമ ഹെൽപ്ലൈൻ നമ്പർ : 04812941300
04812941000,9072726190