പത്ത് വർഷം തല ഉയർത്തി നിന്ന ദൃശ്യത്തെ വീഴ്ത്തി : മോഹൻ ലാലിനെ മമ്മുട്ടി തകർത്തത് കണ്ണൂർ സ്ക്വാഡിലൂടെ 

ചെന്നൈ : മലയാള സിനിമയുടെ വിപണി വളര്‍ന്നത് ചലച്ചിത്ര വ്യവസായം പലപ്പോഴും തിരിച്ചറിഞ്ഞത് മോഹന്‍ലാല്‍ ചിത്രങ്ങളിലൂടെയാണ്. ദൃശ്യമായും പുലിമുരുകനായും ലൂസിഫറായുമൊക്കെ ബോക്സ് ഓഫീസില്‍ പല പല പടികള്‍. മറ്റ് തെന്നിന്ത്യന്‍ സിനിമാ മേഖലകളെ താരതമ്യം ചെയ്യുമ്ബോള്‍ നന്നേ ചെറുതെങ്കിലും കഴിഞ്ഞ പത്ത് വര്‍ഷങ്ങളില്‍ മലയാള സിനിമ ചവിട്ടിക്കടന്ന വഴികള്‍ പലതുണ്ട്. 50 കോടി ക്ലബ്ബ് എന്നത് പോലും കളക്ഷനില്‍ കൈയെത്താദൂരത്ത് നിന്നതില്‍ നിന്നും 150 കോടി ക്ലബ്ബിലേക്ക് മലയാള സിനിമ വളര്‍ന്നിരിക്കുന്നു. ബോക്സ് ഓഫീസ് നേട്ടം പരിഗണിക്കുമ്ബോള്‍ മാത്രമല്ല, ഭാഷാതീതമായി നേടിയ ജനപ്രീതി പരിഗണിക്കുമ്ബോഴും ദൃശ്യത്തിന് പകരം വെക്കാന്‍ ഒരു മലയാള ചിത്രം ഇല്ല. ഇപ്പോഴിതാ എക്കാലത്തെയും മലയാളം ബോക്സ് ഓഫീസ് ഹിറ്റുകളുടെ പട്ടികയില്‍ നിന്നും ദൃശ്യം പുറത്തായിരിക്കുന്നു, നീണ്ട 10 വര്‍ഷങ്ങള്‍ക്ക് ശേഷം!

Advertisements

2013 ലെ ക്രിസ്മസ് റിലീസ് ആയി ഡിസംബര്‍ 19 ന് തിയറ്ററുകളിലെത്തിയ ചിത്രം 2023 എത്തുമ്ബോഴാണ് മലയാളത്തിലെ ഏറ്റവും വലിയ 10 സാമ്ബത്തിക വിജയങ്ങളുടെ പട്ടികയില്‍ നിന്ന് പുറത്താക്കപ്പെടുന്നത്. ലിസ്റ്റില്‍ 10-ാം സ്ഥാനത്ത് ആയിരുന്ന ദൃശ്യത്തെ മമ്മൂട്ടിയുടെ പുതിയ ചിത്രം കണ്ണൂര്‍ സ്ക്വാഡ് മറികടന്നതോടെയാണ് പട്ടിക പുതുക്കപ്പെട്ടത്. 63.8 കോടി ആയിരുന്നു ദൃശ്യത്തിന്‍റെ ലൈഫ് ടൈം കളക്ഷന്‍. ഇതിനെയാണ് ഇന്നത്തെ കളക്ഷനോടെ കണ്ണൂര്‍ സ്ക്വാഡ് മറികടന്നിരിക്കുന്നത്. റിലീസിന്‍റെ 12-ാം ദിവസമാണ് മമ്മൂട്ടി ചിത്രം മലയാളത്തിലെ എക്കാലത്തെയും വിജയ ചിത്രങ്ങളുടെ നിരയിലേക്ക് കടന്നുവന്നിരിക്കുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അതേസമയം ദൃശ്യത്തിന്‍റേത് സമാനതകളില്ലാത്ത നേട്ടമാണ്. പത്ത് വര്‍ഷം മുന്‍പുള്ള ടിക്കറ്റ് നിരക്കും തിയറ്ററുകളുടെ എണ്ണവുമൊക്കെ പരിശോധിക്കുമ്ബോള്‍ 10 വര്‍ഷം വിജയചിത്രങ്ങളുടെ പട്ടികയില്‍ നിലനിന്നു എന്നത് വലിയ നേട്ടമാണ്. അതേസമയം കണ്ണൂര്‍ സ്ക്വാഡ് രണ്ടാം വാരത്തിലും മികച്ച നേട്ടമാണ് സ്വന്തമാക്കുന്നത്. സെപ്റ്റംബര്‍ 28 ന് തിയറ്ററുകളിലെത്തിയ ചിത്രം ഈ വാരം അവസാനിക്കുമ്ബോഴേക്കും 70 കോടി ഏതാണ് ഉറപ്പിച്ചുകഴിഞ്ഞു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.