വിദേശഭാഷകളിലും വിജയം നേടാനൊരുങ്ങി ദൃശ്യം : ഈ മൂന്നു ഭാഷകളിൽ ചിത്രമില്ല

വിദേശഭാഷകളിലും വിജയം നേടാനൊരുങ്ങി ദൃശ്യം : ഈ മൂന്നു ഭാഷകളിൽ ചിത്രമില്ലമലയാളത്തിലെ സൂപ്പർ ഹിറ്റ് സിനിമ ദൃശ്യം വിദേശ ഭാഷകളിലും ഒരുങ്ങുന്നു. ജിത്തു ജോസഫ്-മോഹൻലാൽ കൂട്ടുകെട്ടിൽ ഒരുങ്ങിയ ഈ ചിത്രം ഫിലിപ്പിനോ, സിംഹള, ഇൻഡൊനീഷ്യൻ ഒഴികെയുള്ള എല്ലാ ഇന്ത്യൻ ഇതരഭാഷകളിലും പുറത്ത് ഇറങ്ങും.

Advertisements

ചിത്രത്തിന്റെ നിർമാണാവകാശം സ്വന്തമാക്കിയതായി പനോരമ സ്റ്റുഡിയോസ് ഇന്റർനാഷണൽ അറിയിച്ചു. ദൃശ്യം രണ്ടുഭാഗങ്ങളും ഇതിലുൾപ്പെടും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ദൃശ്യം 2 ന്റെ ഹിന്ദി റീമേക്ക് വൻവിജയം നേടിയതോടെയാണ് വിദേശഭാഷകളിലും പുനരവതരിപ്പിക്കാൻ പനോരമ സ്റ്റുഡിയോസ് തയ്യാറായത്. ഹിന്ദിയിൽ അജയ് ദേവ്ഗൻ ആണ് മോഹൻലാൽ അവതരിപ്പിച്ച കഥാപാത്രത്തെ അവതരിപ്പിച്ചത്.

ഹോളിവുഡിലും കൊറിയൻ, ജാപ്പനീസ് ഭാഷകളിലും റീമേക്ക് ചെയ്യാനുള്ള ചർച്ചകൾ പുരോഗമിക്കുകയാണ്. 2013-ലാണ് ദൃശ്യത്തിന്റെ ആദ്യഭാഗം മലയാളത്തിൽ പുറത്തിറങ്ങിയത്. 2021-ൽ രണ്ടാം ഭാഗവും എത്തി. തെലുഗ്, ഹിന്ദി, തമിഴ് ഭാഷകളിൽ ചിത്രം റീമേക്ക് ചെയ്തിരുന്നു.

Hot Topics

Related Articles