അക്ഷയ് കുമാറിനൊപ്പം പഞ്ചാബി നൃത്ത ചുവടുമായി മോഹൻലാൽ : വീഡിയോ

മോഹൻലാലിനൊപ്പം പഞ്ചാബി താളത്തിൽ ചുവടുവെച്ച് ബോളിവുഡ് താരം അക്ഷയ് കുമാർ. ട്വിറ്ററിലാണ് ഡാൻസ് വീഡിയോ അദ്ദേഹം പങ്കുവെച്ചത്.

Advertisements

“നിങ്ങളോടൊപ്പമുള്ള ഈ നൃത്തം ഞാൻ എന്നേക്കും ഓർക്കും മോഹൻലാൽ സാർ. തികച്ചും അവിസ്മരണീയമായ നിമിഷം”, എന്നാണ് അക്ഷയ് കുമാർ വീഡിയോയ്ക്ക് ഒപ്പം കുറിച്ചത്. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഒരു ഫങ്ഷനിലാണ് മോഹൻലാലിനൊപ്പം അക്ഷയ് ഡാൻസ് കളിക്കുന്നത്. പഞ്ചാബി താളത്തിനൊപ്പം കാലുകൾ തമ്മിൽ കോർത്ത് ചുവടുവയ്ക്കുന്ന താരങ്ങളെ വീഡിയോയിൽ കാണാം.

ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം മലൈക്കോട്ടൈ വാലിബന്‍റെ ചിത്രീകരണത്തിലാണ് മോഹന്‍ലാല്‍ ഇപ്പോള്‍. പൂര്‍ണ്ണമായും രാജസ്ഥാനില്‍ ചിത്രീകരിക്കുന്ന സിനിമയുടെ ലൊക്കേഷന്‍ ജയ്സാല്‍മീര്‍ ആണ്. മറാഠി നടി സൊണാലി കുല്‍ക്കര്‍ണിയും ഹരീഷ് പേരടിയും ഹരിപ്രശാന്ത് വര്‍മ്മയും ചിത്രത്തില്‍ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

Hot Topics

Related Articles