മലയാളത്തിന്റെ സ്വന്തം ചോക്ലേറ്റ് നായകൻ കുഞ്ചാക്കോ ബോബനും, സുരാജ് വെഞ്ഞാറമൂട് ഒന്നിക്കുന്ന പുതിയ ചിത്രത്തിൻറെ പൂജ കഴിഞ്ഞു. ജയ് കെ ആണ് ചിത്രത്തിന്റെ സംവിധാനം. പൃഥ്വിരാജിന്റെ വിജയചിത്രം എസ്ര ഒരുക്കിയ സംവിധായകനാണ് ജയ് .
മൃഗശാലയുമായി ബന്ധപ്പെട്ട കഥ പറയുന്ന ഗ്ര്ര്ര്’ എന്ന ചിത്രമാണ് ഇപ്പോള്‍ തുടങ്ങിയിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. 2020 ൽ പ്രഖ്യാപിച്ച ചിത്രമായിരുന്നു ഇത്.
ഓഗസ്റ്റ് സിനിമാസാണ് ചിത്രത്തിന്റെ നിര്‍മാണം. ചിത്രത്തെ കുറിച്ചുള്ള മറ്റ് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സൂപ്പര്‍നാച്ചുറല്‍ ഹൊറര്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെട്ട ‘എസ്ര’ ബോക്സ് ഓഫീസില്‍ വിജയം കണ്ട ചിത്രമായിരുന്നു. പൃഥ്വിരാജ് നായകനായ ചിത്രത്തില്‍ പ്രിയ ആനന്ദ് ആയിരുന്നു നായിക. ടൊവീനോ സുജിത് ശങ്കര്‍, സുദേവ് നായര്‍, വിജയരാഘവന്, പ്രതാപ് പോത്തന്, ബാബു ആന്റണി തുടങ്ങി വലിയ താരനിര അണിനിരന്ന ചിത്രവുമായിരുന്നു അത്.
‘എസ്ര’ ഹിന്ദിയിലേക്കും റീമേക്ക് ചെയ്തിരുന്നു. ‘ഡൈബ്ബുക്’ എന്ന പേരിലായിരുന്നു ഹിന്ദിയിലേക്ക് ചിത്രം എത്തിയത്. ഇമ്രാൻ ഹാഷ്മിയായിരുന്നു ചിത്രത്തില്‍ നായകൻ.