ഏറെ ആരാധകരുള്ള തെന്നിന്ത്യൻ നടിയാണ് അനുഷ്ക ഷെട്ടി. എന്നാൽ താരം മൂന്നുവർഷത്തോളം ആയി സിനിമയിൽ നിന്ന് അകന്നു നിൽക്കുകയാണ്. ഇപ്പോഴിതാ കർണാടകയിലെ ക്ഷേത്രത്തിൽ ദർശനത്തിനെത്തിയ നടിയുടെ വിഡിയോയാണ് പ്രേക്ഷകരുടെ ഇടയിൽ വൈറൽ.
കുടുംബസമേതം മഹാശിവരാത്രിയുടെ ഭാഗമായി ക്ഷേത്രദർശനം നടത്തിയ വീഡിയോ ആണ് ഇത്. വീഡിയോയിൽ അനുഷ്ക തടിച്ചാണ് കാണുന്നത്. നടിയുടെ വണ്ണവുമായി ബന്ധപ്പെട്ട് വലിയ രീതിയിലുള്ള ബോഡി ഷെയ്മിങ് ആണ് വിമര്‍ശകരിൽ നിന്നും ഉയരുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇപ്പോൾ കണ്ടാൽ പ്രായം കൂടുതൽ തോന്നിക്കുമെന്നും എന്താണ് നടിക്ക് സംഭവിച്ചതെന്നൊക്കെയാണ് കമന്റുകള്‍. കുറച്ച് കാലങ്ങളായി സോഷ്യല്‍ മീഡിയയിലും അനുഷ്‌കയുടെ പുതിയ ചിത്രങ്ങള്‍ ഒന്നും വന്നിരുന്നില്ല.
അതേസമയം സിനിമയിൽ തിരിച്ചുവരാനുള്ള തയാറെടുപ്പിലാണ് അനുഷ്ക. ഷെഫിന്റെ വേഷത്തിലാണ് അനുഷ്‌ക എത്തുന്നത്. അവിത രവാലി ഷെട്ടി എന്നാണ് കഥാപാത്രത്തിന്റെ പേര്.
നവീന്‍ പോളിഷെട്ടിയാണ് സംവിധാനം. ചിത്രത്തിന്റെ ഷൂട്ടിങ് തുടങ്ങിയിട്ടില്ല.