കോട്ടയം തിരുനക്കര നഗരമധ്യത്തിൽ പൊതുമരാമത്ത് വകുപ്പിന്റെ കൊലക്കയർ..! റോഡ് നിർമ്മാണത്തിന്റെ ഭാഗമായി വഴിയടച്ച് കെട്ടിയ പ്ലാസ്റ്റിക്ക് കയർ കഴുത്തിൽ കുരുങ്ങി ബൈക്ക് യാത്രക്കാരൻ റോഡിൽവീണു; മരണത്തിൽ നിന്നും അപകടത്തിൽ നിന്നും യാത്രക്കാരൻ രക്ഷപെട്ടത് ഭാഗ്യം കൊണ്ട്

കോട്ടയം: നഗരമധ്യത്തിലെ റോഡിൽ യാതൊരു സുരക്ഷാ മാനദണ്ഡവും പാലിക്കാതെ റോഡ് നിർമ്മാണം നടത്താനായി കൊലക്കയർ കെട്ടി അധികൃതർ. റോഡിന്റെ അറ്റകുറ്റപണികൾക്കായി കെട്ടിയ കയർ കഴുത്തിൽ കുരുങ്ങി റോഡിൽ വീണ ബൈക്ക് യാത്രക്കാരൻ രക്ഷപെട്ടത് തലനാരിഴയ്ക്ക്. കോട്ടയം നഗരത്തിലെ മെത്തക്കടയിലെ സെയിൽസ്മാനായ കാരാപ്പുഴ സ്വദേശി ജിഷ്ണുവാണ് അപകടത്തിൽ നിന്നും കഷ്ടിച്ച് രക്ഷപെട്ടത്. കഴിഞ്ഞ ദിവസം രാത്രിയിലും ഇതേ കയറിൽ കുടുങ്ങിയ യാത്രക്കാരൻ ഭാഗ്യം കൊണ്ടാണ് രക്ഷപെട്ടത്.

Advertisements

ബുധനാഴ്ച രാവിലെ എട്ടരയോടെ കോട്ടയം നഗരമധ്യത്തിൽ തിരുനക്കരയിൽ നിന്നും എസ്ബിഐയുടെ മുന്നിലൂടെ പുളിമൂട് ജംഗ്ഷനിലേയ്ക്കു പോകുന്ന റോഡിലായിരുന്നു അപകടം. തിരുനക്കര ഭാഗത്തു നിന്നും എസ്ബിഐ എടിഎമ്മിലേയ്ക്കു ബുള്ളറ്റ് ബൈക്കിൽ പോകുകയായിരുന്നു ജിഷ്ണു. ഈ സമയം റോഡിനു നടുവിൽ യാതൊരു വിധ ഗതാഗത തടസ മുന്നറിയിപ്പുകളുമില്ലാതെ കയർ വലിച്ച് കെട്ടിയിരിക്കുകയായിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പ്ലാസ്റ്റിക്ക് കയർ വലിച്ചു കെട്ടിയ സ്ഥലത്ത് യാതൊരു വിധ മുന്നറിയിപ്പുമായിരുന്നു. ഈ സ്ഥലത്തേയ്ക്കു എത്തിയ ജിഷ്ണുവിന്റെ കഴുത്തിൽ ഈ കയർ കുരുങ്ങി. കഴുത്തിൽ ആഴത്തിൽ മുറിവേറ്റ ജിഷ്ണു റോഡിലേയ്ക്കു മറിഞ്ഞ് വീഴുകയും ചെയ്തു. ജിഷ്ണുവിന്റെ കയ്യിലും, കാലിലും മുറിവേൽക്കുകയും ചെയ്തിട്ടുണ്ട്. തുടർന്ന് ജിഷ്ണു കോട്ടയം ജില്ലാ ജനറൽ ആശുപത്രിയിൽ ചികിത്സ തേടി.

തിരുനക്കരയിൽ നിന്നും പുളിമൂട് ജംഗ്ഷനിലേയ്ക്കു പോകുന്ന റോഡിൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി അറ്റകുറ്റപണി നടക്കുകയാണ്. ഈ റോഡിൽ പുളിമൂട് ജംഗ്ഷൻ ഭാഗത്ത് മാത്രമാണ് ഗതാഗതം തടസപ്പെടുത്തുന്നതായി ബോർഡ് സ്ഥാപിച്ചിരിക്കുന്നത്. തിരുനക്കര ഭാഗത്ത് യാതൊരു വിധ മുന്നറിയിപ്പ് ബോർഡുകളുമില്ല. ഈ സാഹചര്യത്തിലാണ് ഇപ്പോൾ യുവാവിന് അപകടമുണ്ടായിരിക്കുന്നത്. ഇവിടെ ജോലി ചെയ്തിരുന്ന ഇതര സംസ്ഥാന തൊഴിലാളികളാണ് ഇത്തരത്തിൽ കയർ വലിച്ചു കെട്ടിയതെന്നാണ് നാട്ടുകാർ പറയുന്നത്. എന്നാൽ, റോഡ് നിർമ്മാണം നടത്തിയ അധികൃതർക്ക് ഈ ഉത്തരവാദിത്വത്തിൽ നിന്നും ഒഴിഞ്ഞ് മാറാനാവില്ല.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.