കൊടുങ്ങൂർ :കൊടുങ്ങൂർ പൂരത്തോട് അനുബന്ധിച്ചു മാർച്ച് 26 മുതൽ ഏപ്രിൽ നാലു വരെ മേജർ കൊടുങ്ങൂർ ദേവി ക്ഷേത്രത്തിന്റെ മൂന്ന് കിലോ മീറ്റർ ചുറ്റളവിൽ ഉള്ള പ്രദേശങ്ങളെ ഉത്സവ മേഖലയായി ജില്ലാ ഭരണകൂടം പ്രഖ്യാപിച്ചു. ജില്ലാ കളക്ടർ ഡോ പി കെ ജയശ്രീ ഇതു സംബന്ധിച്ച ഉത്തരവ് പുറത്തു ഇറക്കി. ക്ഷേത്ര ഉപദേശക സമ്മതിയുടെയും വാഴൂർ ഗ്രാമ പഞ്ചായത്തിന്റെയും ആവിശ്യം പരിഗണിച്ചു കൊണ്ടാണ് ജില്ലാ കളക്ടറുടെ തീരുമാനം. മാർച്ച് 26 നു ആണ് കൊടുങ്ങൂർ പൂരത്തിന് കോടിയേറുക.ഏപ്രിൽ നാലിനു 9 പിടിയാനകൾ അണി നിരക്കുന്ന ഗജമേളയും, ആന ഊട്ടും ആറാട്ട് എഴുന്നള്ളിപ്പും നടക്കും. ഉത്സവത്തിന് വേണ്ടി ഒരുക്കങ്ങൾ ക്ഷേത്രത്തിൽ അവസാന ഘട്ടത്തിൽ ആണ്.
Advertisements